ക്ലാസിൽ ഉറങ്ങുന്ന അധ്യാപിക, വീശിക്കൊടുത്ത് വിദ്യാർഥിനി; വൻ പ്രതിഷേധം –വിഡിയോ

student-fans-teacher-as-she-sleeps-in-class-viral-video
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ക്ലാസ് നടക്കുമ്പോൾ കുട്ടികൾ ഉറങ്ങുന്നത് സാധാരണമാണ്, എന്നാൽ ഉറങ്ങുന്നത് പഠിപ്പിക്കുന്നവരായാലോ? അത്തരത്തിൽ ക്ലാസ് മുറിയിലിരുന്ന ഉറങ്ങുന്ന ഒരു  അധ്യാപികയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ക്ലാസിലിരുന്ന് ഉറങ്ങുക മാത്രമല്ല, ആ അധ്യാപികയ്ക്ക് ഒരു വിദ്യാർഥിനി വിശറി ഉപയോഗിച്ച് വീശുകയും ചെയ്യുന്നുണ്ട്. യൂണിഫോം ധരിച്ച ഒരു കൊച്ചു പെൺകുട്ടി അവരുടെ അരികിൽ നിന്ന് വീശുകയും അധ്യാപിക കസേരയിൽ ചാരിക്കിടന്ന് സുഖമായി ഉറങ്ങുകയും ചെയ്യുകയാണ് വിഡിയോയിൽ.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വിഡിയോയിൽ, ടീച്ചർ തന്റെ കസേരയിൽ ഗാഢമായി ഉറങ്ങുന്നതും, വിദ്യാർഥികൾ ക്ലാസ് മുറിയിലെ തറയിൽ അലസമായി ഇരിക്കുന്നതും കാണാം. ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ ബഗാഹി പുറൈന ഗ്രാമത്തിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. വിഡിയോ ഉടൻ വൈറലാകുകയും നിരവധിപ്പർ അധ്യാപികയ്ക്കെതിരെ കർശന നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബബിത കുമാരി എന്ന അധ്യാപികയാണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തനിക്ക് സുഖമില്ലായിരുന്നെന്നും അതിനാൽ കസേരയിൽ വിശ്രമിക്കുകയാണെന്നും ഇവർ വിശദീകരണം നൽകിയതായാണ് റിപ്പോർട്ടുകൾ. അധ്യാപികയ്​ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.

English Summary : Bihar student fans teacher as she sleeps in class- Viral-video 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA