‘സന്തുഷ്ടമായ ജീവിതത്തിന് ഇന്ന് തുടക്കമാകട്ടെ’: നയൻതാരയ്ക്ക് ആശംസയുമായി ഐസിൻ ഹാഷ്

HIGHLIGHTS
  • പരസ്യ മേഖലയിൽ ശ്രദ്ധിക്കപ്പെടുന്ന മുഖമാണ് ഐസിൻ
izin-hash-post-wishes-to-vignesh-sivan-and-nayanthara
നയൻതാരയും ഐസിൻ ഹാഷും
SHARE

നയൻ താരയ്ക്കും വിഗ്നേഷ് ശിവനും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് കുട്ടിത്താരം ഐസിൻ ഹാഷ്. അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്ത നിഴൽ എന്ന സിനിമയിൽ നയൻതാരയുടെ മകനായി അഭിനയിച്ചത് ഐസിൻ ആയിരുന്നു. സിനിമയിലെ നയൻ താരയ്ക്കൊപ്പമുള്ള  വിഡിയോ പങ്കുവച്ചാണ് ഐസിൻ ഇരുവര്‍ക്കും ആശംസയറിയിച്ചത്. ‘ഒരുമിച്ചുള്ള ദീർഘവും സന്തുഷ്ടവുമായ ജീവിതത്തിന് ഇന്ന് തുടക്കമാകട്ടെ’ എന്നാണ് വിഡിയോയ്ക്കൊപ്പം ഐസിന്റെ കുറിപ്പ്. രാജ്യാന്തര പരസ്യമോഡലായ ഐസിൻ ഹാഷിന്റെ ‘നിഴലി’ലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. നിധിൻ എന്ന കഥാപാത്രത്തിനു ശബ്ദം നൽകിയതും ഐസിനാണ്. 

മൂന്നാം വയസ്സിൽ തുടങ്ങിയ ഐസിൻ ഹാഷിന്റെ മോഡലിങ് ജീവിതം ഇന്ന് നൂറിനടുത്ത് ഇംഗ്ലിഷ് – അറബിക് പരസ്യങ്ങളിൽ എത്തി നിൽക്കുന്നു. ദുബായ്, അബുദാബി, ഗവണ്മെന്റുകളുടെ പരസ്യങ്ങളിലെ സ്ഥിരസാന്നിധ്യമാണ് ഈ കുട്ടി മോഡൽ. മക് ഡോണൽഡ്സ്, കിൻഡർ ജോയ്, ഫോക്സ് വാഗൻ, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, വാവെയ്, ഹൈൻസ് തുടങ്ങിയ രാജ്യാന്തര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്നാണ് അറിയപ്പെടുന്നത്.  

ദുബായിൽ സോഷ്യൽ മീഡിയ മാനേജരായ മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും അബുദാബിയിൽ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനാണ് ഐസിൻ. സഹോദരി ഹവാസിൻ ഹാഷും പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

English Summary :  Izin Hash post wishes to Vignesh Sivan and Nayanthara

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA