ADVERTISEMENT

മകൾ സാവൻ ഋതുവിന് മനോഹരമായൊരു പിറന്നാൾ കുറിപ്പുമായി ഗായിക സിത്താര കൃഷ്ണകുമാർ. സായു എന്നു വിളിക്കുന്ന സാവനിന് ഇന്ന് ഒൻപതാം പിറന്നാൾ. മകളെ നെഞ്ചോട് ചേർത്തുനിൽക്കുന്ന ചിത്രമാണ് പിറന്നാൾ ആശംസകൾക്കൊപ്പം സിത്താര പങ്കുവച്ചത്. 

‘കുഞ്ഞുമണി, നിന്നോട് ചിലത് പറയട്ടെ നീ ഒരു വർഷം കൂടെ വലുതായി, അതുപോലെ നിന്റെ ഹൃദയവും, അത് സ്നേഹം കൊണ്ട് നിറയ്ക്കുക !!! നീ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രയധികം നീ സുന്ദരിയാകും, അത്രയധികം നീ ആത്മവിശ്വാസം നേടുന്നു, കൂടുതൽ ശക്തയാകും. സ്നേഹം പകരുന്നതിലും ഹൃദയങ്ങളെ സുഖപ്പെടുത്തുന്നതിലും സ്നേഹിക്കപ്പെടുന്നതിലും നീ സന്തോഷം കണ്ടെത്തുക. സായുവിന് ജന്മദിനാശംസകൾ!

ഗായിക ജ്യോത്സ്‌ന, ശ്രേയ ജയദീപ്, മിഥുൻ തുടങ്ങി നിരവധിപ്പേർ സായുവിന് പിറന്നാൾ ആശംസകൾ നേർന്നു. സാവൻ ഋതുവിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. അമ്മയെപ്പോലെ സായുവും ഒരു നല്ല പാട്ടുകാരിയാണ്.   

 

English Summary : Sithara Krishnakumar share birthday wish to daughter Saawan Rithu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com