ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ പല തരത്തിലുള്ള റേസര്‍മാരാണ് വൈറലാകുന്നത്. സൈക്കിള്‍ മുതല്‍ വലിയ വണ്ടികള്‍കൊണ്ടുള്ള അഭ്യാസങ്ങള്‍ നിരവധിയും കാണാം. എന്നാല്‍ ഉള്ളതുവച്ച് ഓണം പോലെ എന്നു പറയുന്നതുപോലെ, കുറച്ച് കുട്ടി റേസര്‍മാരാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റും വൈറല്‍. ഗോ-കാർട്ടിലാണ് ഇവരുടെ റേസിങ്. ഇത് നമ്മള്‍ കാണുന്നത് പോലത്ര സാധാരണ ഗോ-കാർട്ടല്ല. ഒരുപറ്റം കുട്ടികള്‍ നിര്‍മിച്ച കാര്‍ട്ടാണിത്. തനി നാട്ടിന്‍പുറം സ്റ്റൈല്‍ വണ്ടിയാണിവര്‍ ഉണ്ടാക്കിയത്.

 

കേരള– കർണാടക അതിർത്തിയിൽ നീലഗിരി ജില്ലിയിലെ കൂവന്മൂലയാണ് സംഭവം. വണ്ടിയുമായി തെന്നിനീങ്ങുന്ന കുട്ടികളുടെ വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മരംകൊണ്ടാണ് ഈ 'കൊച്ചു'കാര്‍ട്ടിന്‍റെ നിര്‍മാണം. ഇതുണ്ടാക്കിയ ശേഷം പ്രവര്‍ത്തിപ്പിക്കുന്നതിനായി എണ്ണ ഒഴിച്ചുകൊടുക്കുന്നതും വിഡിയോയില്‍ കാണാം.

 

English Summary : Viral video of children making racing vehicle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com