‘പാച്ചുവിന്റെ മാത്രമല്ല കെസ്റ്ററിന്റെയും പിറന്നാളാണ്’; മകന്റെ ഓർമയിൽ കണ്ണീരോടെ ഡിംപിൾ റോസ്

actress-dimple-rose-share-a-touching-video-on-son-pachu-s-birthday
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

മകൻ പാച്ചുവിന്റെ ഒന്നാം പിറന്നാളിന് ഹൃദയം തൊടുന്നൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് സിനിമ സീരിയൽ താരം ഡിംപിൾ റോസ്.  പ്രാർഥനകളുടെയും വിഷമതളുടെയും നാളുകൾ കടന്ന് മകന്റെ പിറന്നാളിന്റെ സന്തോഷത്തിലാണ് ഡിംപിളും കുടുംബവും. 

‘ഓർക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങൾ’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ഈ വിഡിയോയിൽ തന്റെ നഷ്ടപ്പെട്ട കണ്മണിയെ ഓർക്കുകയാണ് ഡിംപിൾ. ‘പാച്ചുവിന്റെ മാത്രമല്ല കെസ്റ്ററിന്റെയും പിറന്നാളാണ്’ എന്ന് പറഞ്ഞ് കെസ്റ്ററിന്റെ കല്ലറയിൽ പാച്ചുവുമായെത്തി കണ്ണീരോടെ പൂക്കളർപ്പിക്കുകയാണ് ഡിംപിൾ. ഗർഭകാലത്തെ കുറിച്ചും ആശുപത്രിവാസത്തെക്കുറിച്ചുമൊക്കെ പറയുന്ന വിഡിയോയിൽ തനിക്ക് ആശ്വാസമായി നിന്നവർക്ക് നന്ദി പറയുന്നു ഡിംപിൾ.

പൂർണ വളർച്ചയെത്തും മുൻപ് ജന്മം നൽകിയ ഇരട്ട കണ്മണികൾ ഒരാളെ ജനിച്ച് മണിക്കൂറുകൾക്കകം ഡിംപിളിന് നഷ്ടമായിരുന്നു. മൂന്നുമാസക്കാലത്തെ ആശുപത്രി വാസത്തിനു ശേഷമാണ് പാച്ചു എന്ന വിളിപ്പേരുള്ള മകനുമായി ഡിംപിളിന് വീട്ടിലെത്താനായത്.

English Summary : Actress Dimple Rose share a touching video on son Pachu's birthday

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA