രണ്ടാനച്ഛനോട് തന്നെ ദത്തെടുക്കാമോയെന്ന് ആവശ്യപ്പെട്ട് കുട്ടി : ഹൃദയസ്പർശിയായ വിഡിയോ

boy-asks-stepdad-to-adopt-him-heart-touching-video
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

നിയമപരമായി തന്നെ ദത്തെടുക്കാമോയെന്ന് രണ്ടാനച്ഛനോട് ആവശ്യപ്പെടുന്ന ഒരു ബാലന്റെ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. രണ്ടാനച്ഛനും കുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷത്തിന്റെ ഈ വിഡിയോ കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ല. കുട്ടിയുടെ അമ്മ എമ്മ മില്ലർ തന്റെ സ്വകാര്യ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വിഡിയോ സോഷ്യൽ ലോകവും ഏറ്റെടുത്തു. 

തന്നെ നിയമപരമായി ദത്തെടുക്കാൻ കുട്ടി തന്റെ രണ്ടാനച്ഛനോട് ആവശ്യപ്പെടുകയാണ് വിഡിയോയിൽ. അവന്റെ അമ്മയും രണ്ടാനച്ഛനും വിവാഹ വേഷത്തിൽ നിൽക്കുമ്പോൾ ഒരു കടലാസ് കഷണം കയ്യിൽ പിടിച്ച് കുട്ടി അവർക്കരികിലേക്ക് നടന്നടുക്കുകയാണ്. രണ്ടാനച്ഛനരികിലെത്തി അയാൾക്ക് അവൻ ആ പേപ്പർ കൈമാറുകയാണ്, അതു വായിച്ച് വികാരനിർഭരനായ അയാൾ അവനെ ചേർത്തുപിടിച്ച് പുണരുകയാണ്. 

‘ഏറ്റവും നല്ല ദിവസം തന്നെ നിയമപരമായി ദത്തെടുക്കാൻ ജമർ മില്ലറോട് ബ്രെയ്‌ലോൺ ആവശ്യപ്പെട്ടു’ എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് എമ്മ മില്ലർ കുറിച്ചത്. ഈ വിഡിയോ കണ്ട് കണ്ണുനീരടക്കാൻ കഴിയുന്നില്ലന്നും അമൂല്യമായ ബന്ധമാണിതെന്നും നിരവധിത്തവണയാണ് രണ്ടാനച്ഛനും കുട്ടിയും തമ്മിലുള്ള ഈ മനോഹരമായ വിഡിയോ കണ്ടതെന്നുമൊക്കയാണ് അതിന് താഴെ വരുന്ന കമന്റുകൾ.

English SUmmary : Boy asks stepdad to adopt him, heart touching video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA