ആശുപത്രിയിൽ അഡ്മിറ്റായ മുത്തച്ഛനെ കാണെനെത്തിയ കൊച്ചുമക്കളുടെ കുസൃതി നിറഞ്ഞ ഒരു വിഡിയോയാണ് സോഷ്യൽലോകം ഏറ്റെടുത്തിരിക്കുന്നത്. വയ്യാത്ത മുത്തച്ഛനു പകരം പേരക്കുട്ടികളാണ് ആശുപത്രിയിൽ റെസ്റ്റെടുക്കുന്നതെന്നതാണ് ഈ വിഡിയോയിലെ രസകരമായ കാര്യം.ആശുപത്രിക്കട്ടിൽ സുഖമായി കിടന്നുറങ്ങിയും കുത്തിമറിഞ്ഞുമൊക്കെ മുത്തച്ഛന്റെ ആശുപത്രിക്കാലം ആഘോഷമാക്കുകയാണ് കുരുന്നുകൾ.
കൊച്ചുമക്കളുടെ കളികളും കുസൃതിയുമൊക്കെ നോക്കിക്കൊണ്ട് കയ്യിൽ ഒട്ടിച്ച പ്ലാസ്റ്റുമായി ചിരിയോടെ കട്ടിലിനരികിലെ കസേരയിൽ ഇരിക്കുകയാണ് മുത്തച്ഛൻ. ‘അപ്പൂപ്പൻ സൈഡിലോട്ട് മാറി ഇരി ഇനി ഞങ്ങൾ കുറച്ച് റെസ്റ്റ് എടുക്കട്ടെ’ എന്ന കുറിപ്പോടെയാണ് ഈ ചിരി വിഡിയോ പങ്കുവയ്ക്കപ്പെടുന്നത്.
English Summary : Viral video of kids vist grandfather in hospital