ADVERTISEMENT

‘ശിവാ...കേറടാ കേറെടാ.. ’ റോളർസ്കേറ്റിങ് മത്സരത്തിനിടയിൽ നിലത്തു വീണ അനിയനെ അലറി വിളിച്ച് പ്രോത്സാഹിപ്പിക്കുന്ന ചേട്ടന്റ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശിവ വീണിടത്തു നിന്നെണീറ്റ് മുന്നിലേക്ക് കുതിക്കുമ്പോൾ അവന്റെ സഹോദരൻ നൽകിയ ആർത്തലച്ചുള്ള ഉത്തേജനം നമ്മെ പഠിപ്പിക്കുന്ന പാഠം എന്താണെന്ന് പറയുകയാണ് മജിഷ്യൻ ഗോപിനാഥ് മുതുകാട്.

 

റോളർസ്കേറ്റിങ് മത്സരത്തിനിടയിൽ നിലത്തു വീണിട്ടും വീണിടത്തു നിന്നെഴുന്നേറ്റ് വിജയത്തിലേയ്ക്ക് കുതിക്കുന്ന ശിവയും, ശിവ വീണതോടെ അവന് മുന്നോട്ട് കുതിക്കാൻ ആവേശം കൊടുത്തുകൊണ്ട് ‘ശിവാ...കേറടാ കേറെടാ’ യെന്ന് അലറി വിളിക്കുന്ന സഹോദരനുമാണ് താരങ്ങൾ. രണ്ടു പേരും ബോധത്തോടെയല്ല കാര്യങ്ങൾ ചെയ്യുന്നതെന്ന് ഉറപ്പ്. ആരെങ്കിലുമിത് ഷൂട്ട് ചെയ്യുന്നുണ്ടെന്നോ, ആരെയെങ്കിലും ബോധ്യപ്പെടുത്താനോയല്ല ശിവ കുതിച്ചോടുന്നതും ശിവയുടെ ഏട്ടൻ വിളിച്ചോതുന്നതും. 

 

രണ്ടും ആ നിമിഷത്തിലങ്ങ് സംഭവിച്ചതാണ്. ഇതിനകത്ത് വലിയൊരു പാഠമുണ്ട്. ഒന്ന് വീഴുന്നത് ഒരു തെറ്റല്ലെന്നും വീണിടത്തു നിന്ന് എഴുന്നേറ്റ് വീണ്ടും പരിശ്രമം തുടരാതിരുന്നാൽ അതാണ് തെറ്റ് എന്ന മഹത്തായ പാഠം എന്ന് പറയുകയാണ് ഗോപിനാഥ് മുതുകാട്.

English Usmamry : Gopinath Muthukad about a viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com