വിജനതയിൽ പാറയുടെ മുകളിലിരുന്നു പഠിക്കുന്ന പെൺകുട്ടി: ഇവൾ പ്രചോദനം എന്ന് ആനന്ദ് മഹീന്ദ്ര

little-girl-studing-anand-mahindras-monday-motivation
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ഒറ്റയ്ക്ക് പാറയുടെ മുകളിലിരുന്നു പഠിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രം പങ്കുവച്ച്  ഇത് തനിക്കേറെ പ്രചോദനമാണെന്നു പറയുകയാണ് ആനന്ദ് മഹീന്ദ്ര. ചിന്തിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ധാരാളം പോസ്റ്റുകൾ ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇതിനെല്ലാം ധാരാളം ആരാധകരുമുണ്ട്. അത്തരത്തിൽ പ്രചോദനാത്മക സന്ദേശമുള്ള ഒരു ചിത്രമാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ചത്. പച്ചപ്പ് നിറഞ്ഞ ഇടുങ്ങിയ പാതയുടെ അരികിൽ ഒരു പാറയുടെ മുകളിൽ ഇരുന്നു പഠിക്കുന്ന പെൺകുട്ടിയാണ് ചിത്രത്തില്‍.

ചിത്രം പങ്കുവച്ച്  ആനന്ദ് മഹീന്ദ്ര ഇങ്ങനെ കുറിച്ചു. “മനോഹരമായ ഫോട്ടോ, അഭിഷേക്. അവളാണ് എന്റെ മൺഡേ മോട്ടിവേഷൻ”.  ട്വീറ്റ് ആരാധകർ ഏറ്റെടുക്കുയും പെൺകുട്ടിയെ പ്രശംസിക്കുകയും ചെയ്തു. "അവളെ ശല്യപ്പെടുത്തരുത്.. അവൾ നഗരത്തിലെ വീടുകളേക്കാൾ വളരെ മെച്ചപ്പെട്ട നിലയിലാണ്.”, “പഠിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടിയാണ് അവൾ”, ഇത്തരം കുട്ടികളെ പ്രോത്സാഹിപ്പിക്കുക, അതുവഴി അവർ മറ്റ് കുട്ടികൾക്കും മാതൃകയാകാൻ കഴിയും. എന്നിങ്ങനെ നിരവധി കമന്റുകളാണ് ട്വീറ്റിന് ലഭിച്ചത്. 

ഹിമാചൽ പ്രദേശിലെ സത്തൗൺ പ്രദേശത്ത് ഒറ്റയ്ക്ക് പഠിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുെട ചിത്രം ആദ്യം പങ്കുവെച്ചത് ട്വിറ്റർ ഉപയോക്താവായ അഭിഷേക് ദുബെയാണ്. കുറിപ്പുകൾ എഴുതുന്നതിനിടയിൽ പെൺകുട്ടിയുടെ പഠനത്തിലുള്ള ഏകാഗ്രത ദുബെയെ അത്ഭുതപ്പെടുത്തി. പലപ്പോഴും, കുട്ടികളെ പഠിക്കാൻ മാതാപിതാക്കളോ മുതിർന്നവരോ പ്രേരിപ്പിക്കേണ്ടതുണ്ട്. എന്നാൽ ഈ പെൺകുട്ടി പ്രകൃതിയുടെ മടിത്തട്ടിലിരുന്നു വളരെ ആസ്വദിച്ചു പഠിക്കുകയാണ്. 

English Summary : Anand Mahindra's monday motivation

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS