മൂന്ന് വയസ്സുകാരൻ ‘എക്‌സ്‌കവേറ്റർ' ഓപ്പറേറ്റർ; പഠിച്ചെടുത്തത് ഒറ്റ ആഴ്ചകൊണ്ട്

three-year-old-chinese-kid-operators-excavator
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

വളരെ  അനായാസം "എക്‌സ്‌കവേറ്റർ" പ്രവർത്തിപ്പിക്കുന്ന ഒരു മൂന്ന് വയസ്സുകാന്റെ വിഡിയോ വൈറലാകുകയാണ്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ യുയു എന്ന മൂന്ന് വയസ്സുകാരനാണ് എക്‌സ്‌കവേറ്റർ പ്രർത്തിപ്പിച്ച് ശ്രദ്ധനേടുന്നത്. വഴിയിൽ എവിടെ എക്‌സ്‌കവേറ്റർ കണ്ടാലും യുയൂ അതിൽ തന്നെ നോക്കിനിൽപ്പാണ്. എക്‌സ്‌കവേറ്ററിനോടുള്ള മകന്റെ താൽപ്പര്യം കണ്ട് അവന്റെ അച്ഛൻ സെങ്ങാണ് എക്‌സ്‌കവേറ്റരിന്റെ ഒരു മിനിയേച്ചർ ഉണ്ടാക്കി നൽകിയത്. 

സംഭവം കൈയ്യിൽ കിട്ടിയതും ഇതിന്റെ പ്രവർത്തന രീതികളൊക്കെ കക്ഷി ടപ്പേന്നങ്ങ് പഠിച്ചെടുത്തു. യുയു ഈ ചെറിയ പ്രായത്തില്‍ തന്നെ ‘എക്‌സ്‌കവേറ്റർ' പ്രവർത്തിപ്പിക്കുന്നതിൽ തന്റെ പ്രാഗൽഭ്യം തെളിയിച്ചിരിക്കുകയാണ്. വെറും ഒരാഴ്ചകൊണ്ടാണ് യുയു ഇത് പഠിച്ചെടുത്തത്.  സൗത്ത് ചൈന മോണിങ് പോസ്റ്റാണ് യുയുവിന്റെ വിശേഷം പങ്കുവച്ചത്.

താൻ ഇതിന്റെ പ്രവർത്തന രീതികൾ പഠിക്കാൻ ഒരു മാസമെടുത്തപ്പോൾ യുയു ഒരാഴ്ചകൊണ്ട് അത് പഠിച്ചെടുത്തുവെന്ന് സെങ് പറയുന്നു. ഈ എക്‌സ്‌കവേറ്ററുമായി മകനെ കൃഷിയിടത്തിലും ബീച്ചിലുമെല്ലാം സെങ് കൊണ്ടു പോകും. മകൻ എക്‌സ്‌കവേറ്റർ ഫ്രവർത്തിപ്പിക്കുന്ന നിരവധി വിഡിയോകൾ ഈ അചഛൻ  പോസ്റ്റ് ചെയ്യാറുമുണ്ട്. അപകട സാധ്യതയുള്ളതിനാൽ  മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ ഈ എക്‌സ്‌കവേറ്റർ പ്രവർത്തിപ്പിക്കാൻ യുയുവിനെ അനുവദിക്കാറുള്ളൂ.

English Summary : Three year old Chinese kid who operators excavator

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS