വേദനയ്ക്കിടയിലും രാജ്യസ്നേഹം; ആശുപത്രിക്കിടക്കയിൽ ദേശീയഗാനം പാടി യുക്രെയ്ൻ പെൺകുട്ടി - വിഡിയോ

ukrainian-girl-sings-national-anthem-while-getting-bandaged
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

യുദ്ധം തകർത്തത് യുക്രെയ്ൻ നഗരങ്ങളെ മാത്രമല്ല, തദ്ദേശീയരുടെ ജീവിതങ്ങൾ കൂടിയാണ്. എന്നാൽ ദുരിതങ്ങൾക്കിടയിലും യുക്രെയ്ൻ ജനതയുടെ ആത്മവിശ്വാസവും ദേശസ്നേഹവും യുദ്ധഭൂമിയിലെ ചിത്രങ്ങളിലൂടെയും  വിഡിയോകളിലൂടെയും ലോകം കണ്ടതാണ്.  അത്തരത്തിൽ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയത്. 

മുറിവേറ്റ പെൺകുട്ടി ആശുപത്രിയിലെ ചികിത്സയ്ക്കിടയിൽ  തന്റെ രാജ്യത്തിന്റെ ദേശീയഗാനം ആലപിക്കുകയാണ് വിഡിയോയിൽ‍‍‍‍. ആശുപത്രിക്കിടക്കയിൽ കാലിൽ ബാൻഡേജ് ചുറ്റുക്കൊടുക്കുന്നതിനിടയിലാണ് കൊച്ചുമിടുക്കി നഴ്സുമാരെയടക്കം പുഞ്ചിരിപ്പിച്ചുകൊണ്ട് ദേശീയഗാനം പാടിയത്. യുക്രെയ്ൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ജനശ്രദ്ധയാകർഷിച്ച ഈ വിഡിയോ 'തകർക്കാനാകാത്തത്' എന്ന കുറിപ്പോടെ  ട്വിറ്ററിൽ പങ്കുവച്ചു. 

English Summary : ukrainian-girl-sings-national-anthem-while-getting-bandaged

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS