ADVERTISEMENT

ബിസിനസുകാരനായ സമീർ ഹംസയുടെ മകൻ ഷഹ്റാൻ സമീറിന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ  വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഷഹ്റാനോടൊപ്പം സമീറിന്റെ പ്രിയ സുഹൃത്തായ മോഹൻലാലുമുണ്ടെന്നതാണ് ഈ വിഡിയോയെ കൂടുതൽ സുന്ദരമാക്കുന്നത്. പിറന്നാള്‍ കേക്ക് മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കും നൽക്കുമ്പോൾ പിറന്നാൾ കുട്ടിയെ ചേർത്തുനിർത്തി നെറുകയിൽ മുത്തം നൽകുകയാണ് ലാലേട്ടൻ. ഷഹ്റാനൊടൊപ്പം പിറന്നാൾ മധുരം പങ്കിടുന്ന മോഹൻലാലിന്റെ ഈ വിഡിയോ ഷഹ്റാന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പങ്കുവച്ചിരിക്കുന്നത്. ഈ ക്യൂട്ട് വിഡിയോയ്ക്ക് നിരവധിയാണ് ആരാധകർ. 

മോഹൻലാലിന്റെ വിട്ടിൽ വച്ച് നടത്തിയ ഷഹ്റാന്റെ കഴിഞ്ഞ പിറന്നാൾ ആഘോഷങ്ങളുടെ വിഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. ബ്രോ ഡാഡി എന്ന സിനിമയിലെ മോഹൻലാലിനെ മനോഹരമായി അനുകരിച്ചുകൊണ്ടുള്ള ഈ കൊച്ചു മിടുക്കന്റെ വിഡിയോ നേരത്തെ വൈറലായിരുന്നു. മോഹൻലാലിന്റെ മാനറിസങ്ങൾ അതുപോലെ അനുകരിച്ചിരുന്നു ഷഹ്റാൻ, അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി വിഡിയോ പങ്കുവെച്ചിരുന്നു. യൂണിവേഴ്സ് വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സമീർ.

English Summary : Birthday celebration of Shahraan son of Sameer Hamsa with Mohanlal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com