അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽ ഒറ്റയ്ക്ക് കുരുന്ന്: രക്ഷിതാക്കള്‍ക്ക് കടുത്ത വിമർശനം

toddler-sitting-alone-amusement-park-ride
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ഒരു ചെറിയ കുഞ്ഞിനെ അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽ അപകടകരമായ വിധത്തിൽ  ഇരുത്തിയതിന് രക്ഷിതാക്കള്‍ക്കെതിരെ സമൂഹമധ്യമങ്ങളിൽ കടുത്ത വിമർശനം. രക്ഷിതാക്കൾ ഒപ്പമില്ലാതെ റൈഡിൽ ഇരിക്കുന്ന കുട്ടിയുടെ മുഖത്താകെ ഒരു നിസംഗഭാവമാണ്. യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ റൈഡിൽ ഇരിക്കുന്ന കുഞ്ഞിനോടുള്ള കരുതലാൽ നിറയുകയാണ് വിഡിയോയ്ക്കു താഴെയുള്ള കമന്റുകൾ. ഒപ്പം രക്ഷിതാക്കളോടുള്ള രോഷവും.

വൈറലായ വിഡിയോയിലെ കുട്ടിയ്ക്ക് റൈഡ് അത്രയ്ക്ക് ഇഷ്ടമാകാത്ത മട്ടാണ്. ശൂന്യമായ ഭാവത്തോടെ റൈഡിന്റെ മൂലയിൽ ഇരിക്കുന്ന അവന്റെ മുഖത്ത് ആവേശമോ പരിഭ്രമമോ ഒന്നും തന്നെയില്ല. ഇപ്പോഴിതാ ആളുകളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ് വിഡിയോ. എന്തുകൊണ്ടാണ് ഇത്രയും ചെറിയ കുട്ടി തനിച്ചായതെന്നും രക്ഷിതാക്കൾ ആരും അവനോടൊപ്പമില്ലാത്തത് എന്നൊക്കെയാണ് ചിലർ ചിന്തിക്കുന്നത്. യാത്രയിൽ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാൽ ഇത് അപകടകരമാകുമെന്ന് ചിലർ ചൂണ്ടിക്കാട്ടി.

English Summary: Toddler sitting alone amusement park ride

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS