ദ്രൗപദി മുര്‍മുവിന്‍റെ ജീവിതം എല്ലാവരും അറിയണം; പുസ്തകം എഴുതി എട്ടാം ക്ലാസുകാരി

13-year-old-girl-pens-book-on-draupadi-murmu
ചിത്രത്തിന് കടപ്പാട് : സമൂഹമാധ്യമം
SHARE

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന്റെ ജീവിതകഥ എഴുതി പതിമൂന്നുകാരി ഭാവിക. സൂറത്ത് സ്വദേശിനിയാണ് ഭാവിക  മോട്ടിവേഷണല്‍ സ്പീക്കര്‍, രണ്ടു പുസ്തകങ്ങളുടെ രചയിതാവ് എന്നീ മേഖലകളിൽ ഈ ചെറിയ പ്രായത്തിൽ തന്നെ സജീവമാണ്. പുസ്തകം എഴുതാനിടയായ സാഹചര്യത്തെ കുറിച്ച് ഭാവിക പറഞ്ഞത് ഇങ്ങനെ, ഡൽഹിയിൽ വെച്ചായിരുന്നു എനിക്ക് ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് നല്‍കിയത്. ആ സമയത്ത് രാഷ്ട്രപതിഭവന്‍ സന്ദർശിച്ചിരുന്നു. അപ്പോൾ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി മുര്‍മുവിന്റെ പേര് പ്രഖ്യാപിച്ച സമയമായിരുന്നു. അങ്ങനെയാണ് ദ്രൗപദി മുര്‍മുവിന്റെ ജീവിതത്തെ കുറിച്ചും അഭിമുഖീകരിച്ച ജീവിത സാഹചര്യങ്ങളെ കുറിച്ചും പ്രവർത്തന മേഖലകളെ കുറിച്ചും അടുത്തറിയുന്നത്.

അച്ഛനാണ് മുര്‍മുജിയെപ്പറ്റി പറഞ്ഞുതന്നത്.  ആദ്യം തന്നെ ദര്യാങ്കജ് മാര്‍ക്കറ്റിൽ പോയി അവരെ പറ്റിയുള്ള പുസ്തകങ്ങൾ തിരഞ്ഞു. എന്നാൽ ഒന്നും തന്നെ ലഭിച്ചില്ല. പിന്നീട് ഇന്റർനെറ്റ് ആയിരുന്നു ആശ്രയം. അതിൽ നിന്നും കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. അതെന്നെ അവരെ കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന് ചിന്തയിലെത്തിച്ചു. ദ്രൗപദി മുര്‍മുവിന്‍റെ ജീവിതം എല്ലാവരും അറിയണമെന്നും ഈ പുസ്തകം ഒരുപാട് ഗുണം ചെയ്‌തേക്കാം എന്നാണ് കരുതുന്നത് എന്നും ഭാവിക പറയുന്നു. 

English Summary : 13 year old girl pens book on Draupadi Murmu

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}