ട്രെയിന്‍ യാത്രക്കിടെ അച്ഛന് ഭക്ഷണം വാരികൊടുത്ത് കുഞ്ഞ്: ഹൃദയം നിറയ്ക്കും വിഡിയോ

viral-video-little-girl-feeds-father-in-mumbai-local-train
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മുംബൈ ലോക്കൽ ട്രെയിനിൽ അച്ഛന് ഭക്ഷണം വാരിക്കൊടുക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.  അച്ഛനും കുഞ്ഞുമകളും തമ്മിലുള്ള ഈ മനോഹരമായ നിമിഷങ്ങളുടെ ദൃശ്യങ്ങൾ ആരുടേയും കണ്ണുകളെ ഈറനണിയിക്കും. മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിനുള്ളിൽ നിന്ന് ചിത്രീകരിച്ച ഈ വിഡിയോ സാക്ഷി മെഹ്‌റോത്രയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ടാണ് ഈ കുഞ്ഞ് വിഡിയോ വൈറലായത്. 

ട്രെയിനിനുള്ളിൽ നിലത്തിരിക്കുന്ന അച്ഛനരികെ നിൽക്കുകയാണ് കുഞ്ഞാവ. താൻ കഴിക്കുന്നതിനൊപ്പം ആ കുഞ്ഞിക്കയ്യാൽ പിതാവിനും ഭക്ഷണം വായിൽ വച്ച് കൊടുക്കുകയാണ്. അപ്പോൾ അച്ഛൻ മകളെ സ്നേഹത്തോടെ ചേർത്തുപിടിച്ച് തഴുകുകയാണ് വിഡിയോയിൽ. ഏകദേശം ഒരുവയസ് മാത്രം പ്രായം തോന്നിക്കുന്ന  ഈ കുരുന്നിന്റെ വിഡിയോ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഈ വിഡിയോ 6.8 ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്.

English Summary : Viral video- Little girl feeds father in Mumbai local train

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}