ഒരു പ്രൈമറി സ്‌കൂളിലെ അധ്യാപിക വിദ്യാർഥികളോട് തന്റെ കൈ മസാജ് ചെയ്യാൻ ആവശ്യപ്പെടുകയും നിർബന്ധിക്കുകയും ചെയ്യുന്ന വിഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലെ ഹർദോയിയിലെ ഒരു സ്കൂളിലാണ് സംഭവം. അധ്യാപികയുടെ അരികിൽ ഒരു വിദ്യാർത്ഥി നിൽക്കുന്നത് വിഡിയോയിൽ കാണാം, കുട്ടികളെ പഠിപ്പിക്കുന്നതിനുപകരം അവർ ക്ലാസ് മുറിയിൽ വിശ്രമിക്കുകയാണ്. അരികിൽ നിൽക്കുന്ന വിദ്യാർഥിയെ കൊണ്ട് തന്റെ കൈ മസാജ് ചെയ്യിക്കുകയാണ് അധ്യാപിക.
ഊർമിള സിംഗ് എന്ന അധ്യാപികയാണ് വിദ്യാർഥികളോട് മസാജ് ചെയ്യാൻ ആവശ്യപ്പെടുകയും നിർബന്ധിക്കുകയും ചെയ്യുന്നത്. വിഡിയോ വൈറലായതോടെ അധ്യാപികയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അതേസമയം, പുറത്താക്കപ്പെട്ട അധ്യാപികയെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. “അധ്യാപിക വിദ്യാർഥിയെ കൊണ്ട് ബൈസെപ് മസാജ് ചെയ്യിക്കുന്നു, ഹർദോയ് യുപി സർക്കാർ സ്കൂളിൽ നിന്നുള്ള വൈറലായ വിഡിയോ.” എന്ന കുറിപ്പിനൊപ്പം ട്വിറ്ററിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിദ്യാർഥികളെക്കൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചതിന് സമൂഹമാധ്യമങ്ങളില്‍ അധ്യാപികയ്|ക്കെ തിരെ വലിയ വിമർശനങ്ങളാണ് വരുന്നത്. സോഷ്യൽ മീഡിയ വഴി ഈ വിഡിയോ ലഭിച്ചുവെന്നും പ്രഥമദൃഷ്ട്യാ അധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനാൽ അവരുടെ സസ്‌പെൻഷൻ നടപടികൾ ആരംഭിച്ചുവെന്ന് ഹർദോയ് ബേസിക് എജ്യുക്കേഷൻ ഓഫീസർ ബിപി സിംഗ് പറഞ്ഞു.
English Summary: Teacher caught getting massage From Student