ADVERTISEMENT

കുഞ്ഞിന്റെ വളർച്ചയുടെ ഒരോ ഘട്ടവും പലരും ആഘോഷമാക്കാറുണ്ട്. കുഞ്ഞിന് ആദ്യമായി പല്ലുമുളയ്ക്കുന്നത് ആഘോഷിക്കുന്ന ഒരു ചടങ്ങാണ് പല്ലട അഥവാ പല്ലുകൊഴുക്കട്ടെ. അത്തരത്തിൽ സുദർശനയ്ക്ക് ആദ്യ പല്ലുമുളച്ചത് ആഘോഷമാക്കുകയാണ് സൗഭാഗ്യയും കുടുംബവും. കുഞ്ഞിന്റെ ജീവിതം മധുരതരമാകുന്നതിനാണ് ഈ ചടങ്ങെന്ന് സൗഭാഗ്യ വിഡിയോയിൽ വിവരിക്കുന്നു.  

 

സൗഭാഗ്യയുടെ മടിയിലിരിക്കുന്ന സുദർശനയുടെ മുകളിലായി വിരിച്ചു പിടിച്ച തുണിയിലേയ്ക്ക് തയ്യാറാക്കിവച്ചിരിക്കുന്ന കൊഴുക്കട്ടകൾ അച്ഛൻ അർജുൻ സോമശേഖരൻ ഇടുകയാണ്. ഇതിൽ നിന്നു താഴേയ്ക്കു വീഴുന്ന കൊളുക്കട്ടകളിലൊന്നിൽ നിന്നും കുഞ്ഞിന് കഴിക്കാനായി കൊടുക്കുകയാണ് കുടുംബാഗങ്ങൾ.

 

മകളുടെ ഒരോ കുഞ്ഞ് വിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ സൗഭാഗ്യയും അർജുനും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സുദർശനയുടെ പേരിടൽ  ചടങ്ങിന്റേയും ചോറുണിന്റേയുമൊക്കെ വിശേഷങ്ങൾ ഈരുവരും പോസ്റ്റ് ചെയ്തിരുന്നു. പല്ലട ചടങ്ങിന്റെ വിഡിയോയും നിരവധി ചിത്രങ്ങളും സൗഭാഗ്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. 

 

English Summary : Sowbhagya Venkitesh share video of Pallada or Pallukozhukkatta ceremony of  daughter Sudarshana

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com