ADVERTISEMENT

കറങ്ങാൻ പോകുമ്പോൾ ഷെഫ് പിള്ളേടെ വീട്ടിൽ പോകണമെന്ന് പറയുന്ന ഒരു കുരുന്നിന്റെ ക്യൂട്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. എന്തിനാണ് അവിടെ പോകുന്നതെന്ന് അമ്മ ചോദിക്കുമ്പോൾ ഭക്ഷണം കഴിക്കാനെന്നു പറയുകയാണ് കുട്ടി. അതിന് റസ്റ്ററന്റിൽ പോയാൽ പോരേയെന്ന് ചോദിക്കുമ്പോൾ അത് പറ്റില്ല, അവിടെ നല്ല തിരക്കാണെന്നായി കക്ഷി. ഒടുവിൽ ഷെഫ് പിള്ളയുടെ തനത് ശൈലിയിൽ ‘ഒരുപാട് ഒരുപാട് സ്നേഹം വാരി വിതറി’ ഒരു ‘ത്യാങ്ക്യു സോമച്ചും’ പറയുകയാണ് കുട്ടി

‘ഇങ്ങനാണെങ്കിൽ കട പൂട്ടേണ്ടി വരുമോ..? റസ്റ്റോറന്റിൽ സീറ്റ് കൂട്ടിക്കോളാം’ എന്ന പറഞ്ഞുകൊണ്ടാണ് ഷെഫ് പിള്ള ഈ രസകരമായ ഈ വിഡിയോ പങ്കുവച്ചത്. അങ്ങനെ കൊച്ചു പിള്ളേരുടെ മനസ്സിലും ഷെഫ് പിള്ള കയറിക്കൂടിയെന്നും ഞങ്ങളും വീട്ടിലേയ്ക്ക് വരേണ്ടി വരുമോയെന്നുമൊക്കെയാണ് വിഡിയോയ്ക്ക് ആരാധകരുടെ കമന്റുകൾ.

 

English Summary : Chef Suresh Pillai post a cute video of little a boy

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com