‘ഓടിപ്പോ കാറ്റേ നീ ഒച്ചവയ്ക്കാതെ’; കൊഞ്ചിപ്പാടി രുദ്ര – വിഡിയോയുമായി കൈലാസ് മേനോൻ

kailas-menon-share-cute-singing-video-of-son
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. ‘തീവണ്ടി’യിലെ ജീവാംശമായ് എന്ന ഗാനത്തിലൂടെയാണ് കൈലാസ് താരമായത്. കൈലാസ് മേനോന്റേയും അന്നപൂർണയുടേയും ആദ്യത്തെ കൺമണി സമന്യു രുദ്ര സമൂഹമാധ്യമത്തിൽ ഒരു കുട്ടിത്താരം കൂടിയാണ്. മകനൊപ്പമുള്ള സുന്ദര നിമിഷങ്ങളും അവന്റെ കളിചിരികളും പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുള്ള കൈലാസ് ഇക്കുറിയും ഒരു ക്യൂട്ട് വിഡിയോ പങ്കിടുകയാണ്. ‘താരാട്ടു പാടുവാൻ അമ്മയുണ്ടല്ലോ ’ എന്ന പാട്ട് കൊഞ്ചിപ്പാടി രുദ്ര. പതിവ് ചിരിയുമായി അമ്മ ചോദിക്കുന്ന പാട്ടുകളൊക്കൊക്കെ പാടുകയാണ് ഈ കുസൃതിക്കുടുക്ക. 

അമ്മയ്​ക്കൊപ്പം ഒരു പാട്ട് വിഡിയോയുമായും രുദ്ര നേരത്തെ എത്തിയിരിരുന്നു. പള്ളിവാള് ഭദ്രവട്ടകവും, കിംകിംകിമ്മുമൊക്കയാണ് കുഞ്ഞു ദുദ്ര അമ്മയ്​ക്കൊപ്പം അന്ന് പാടിയത്. പാട്ടിനൊപ്പമുള്ള ആ സൂപ്പർ ചിരിയാണ് ക്യൂട്ട് രുദ്രയുടെ ഹൈലൈറ്റ്. അച്ഛൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ഈ കുഞ്ഞാവ  സുപരിചിതനാണ്. സമന്യു ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.എപ്പോഴും സന്തോഷത്തോടും നിറഞ്ഞചിരിയോടെയും കാണുന്ന ഈ ക്യൂട്ട് വിഡിയോകൾക്ക് നിറയെ ആരാധകരുമുണ്ട്.

English Summary : Kailas Menon share cute singing video of son

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}