ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് പേരക്കുട്ടികളുടെ പിറന്നാൾ വിഡിയോ പങ്കുവച്ച് ലക്ഷ്മി നായർ
Mail This Article
യാത്രാ വിഡിയോകളിലൂടെയും പാചകക്കുറിപ്പുകളിലൂടെയുമെല്ലാം മലയാളികൾക്ക് സുപരിചിതയാണ് ലക്ഷ്മിനായർ. പാചക പരീക്ഷണങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവച്ചുകൊണ്ടുള്ള ലക്ഷ്മി നായരുടെ വിഡിയോകൾ എപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ തന്റെ പേരക്കുട്ടികളുടെ ആദ്യത്തെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയാണ് ലക്ഷ്മിനായർ പങ്കുവെച്ചിരിക്കുന്നത്. മകൾ പാർവ്വതിക്ക് ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കൺമണികളുടെ ചിത്രങ്ങളും വിഡിയോകളും മുൻപും ലക്ഷ്മിനായർ പങ്കുവച്ചിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു മൂവർ സംഘത്തിന്റെ പിറന്നാൾ. യുവാൻ, വിഹാൻ, ലയ എന്നിങ്ങനെയാണ് ഇവർക്ക് പേര് നൽകിയിരിക്കുന്നത്. ഇവരെ കൂടാതെ നാലു വയസ്സുകാരനായ ആയുഷ് എന്ന ഒരു മകനും പാർവ്വതിക്ക് ഉണ്ട്. മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം മാഞ്ചസ്റ്ററിലാണ് ലക്ഷ്മി നായർ ഇപ്പോള്‍ ഉള്ളത്. കുട്ടികളുടെ വിശേഷങ്ങളും അവർക്കായി ലക്ഷ്മി നായർ ഒരുക്കിയ പിറന്നാൾ കേക്കും പേരക്കുട്ടികളുമായി പങ്കിടുന്ന സന്തോഷകരമായ നിമിഷങ്ങളുമെല്ലാം വ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ പിറന്നാൾ ഒരുക്കങ്ങളും അവരുമൊന്നിച്ചുള്ള ഷോപ്പിംഗുമൊക്കെ വിഡിയോയിൽ കാണാം. പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ നാല് ലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. കുഞ്ഞുമക്കളെ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട് എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ.
Content Summary : Lekshmi Nair share the birthday video of triplets of her daughter