കൺപീലികൾ പറിച്ചെടുത്ത് അമ്മ, അലറിക്കരഞ്ഞ് മകൻ; ഇത് പരിശുദ്ധമായ സ്നേഹം - വിഡിയോ

viral-video-boy-crying-seeing-mother-pull-out-her-fake-eye-lashes
SHARE

മറ്റുള്ളവർക്ക് വേദനിക്കുന്നത് കണ്ടാൽ മിക്ക കുട്ടികൾക്കും അത് സഹിക്കാനാകിയല്ല, പ്രത്യേകിച്ച് തങ്ങളുടെ അമ്മമാർക്ക്  വേദനിക്കുന്നത് കുഞ്ഞുങ്ങൾക്കും സങ്കടമാണ് അത്തരത്തിൽ ഒരു കുരുന്നിന്റെ സങ്കട വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മ തന്റെ ഒട്ടിച്ചുവയ്ക്കുന്ന വ്യജ കണ്‍പീലികൾ പറിച്ചുമാറ്റുന്നത് കണ്ടിട്ടാണ് വിഡിയോ യിലെ കുരുന്നിന്റെ കരച്ചിൽ. അമ്മയുടെ ശരിക്കുള്ള കൺപീലികളാണ് എടുത്തു മാറ്റുന്നതെന്നാണ് കുഞ്ഞിന്റെ വിചാരം. നേഹ നിതിൻ നാഗ്പാൽ എന്ന യുവതിയാണ് മകന്റെ ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

പുറത്തു പോയിവന്ന അമ്മ വ്യാജ കണ്‍പീലികൾ വലിച്ചെടുക്കുന്നത് കണ്ട് കുട്ടി ആകെ ഞെട്ടുന്നതും കരയുന്നതും വിഡിയോയിൽ കാണാം. താൻ പറിച്ചെടുക്കുന്നത് യഥാർത്ഥ കൺപീലിയാണെന്ന് മകൻ കരുതിയെന്നും അവ നീക്കം ചെയ്യുന്നത് തന്നെ വേദനിപ്പിച്ചേക്കുമെന്നും കരുതിയാണ് കുഞ്ഞ്  കരയുന്നതും  തടയാൻ ശ്രമിച്ചതെന്നും നേഹ പറഞ്ഞു. ‘വേദനയില്ലാത്ത കാര്യത്തിന് വേദന അനുഭവപ്പെടുന്ന ഇതിനെ ശുദ്ധമായ സ്നേഹം എന്ന് വിളിക്കുന്നു, എന്റെ കുഞ്ഞിനും അതുതന്നെയാണ് തോന്നിയത്. നിന്നെ സ്നേഹിക്കുന്നു.’ എന്ന കുറിപ്പിനൊപ്പമാണ് നേഹ ഈ വിഡിയോ പങ്കുവച്ചത്. കുഞ്ഞിന്റെ അമ്മയോടുള്ള ഇഷ്ടത്തിനും കരുതലിനും സ്നേഹമറിയിച്ചെത്തിയത് നിരവധിപ്പേരാണ്. 

Content Summary : Viral video of little boy crying seeing his mother pull out her fake eye lashes

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}