‘ഞാൻ ഇനി അങ്ങനെ ചെയ്യില്ല ടീച്ചറേ, പിണങ്ങല്ലേ’; അധ്യാപികയോട് കൊഞ്ചി കുരുന്ന് – ഹൃദ്യം ഈ വിഡിയോ

viral-video-of-teachers-reaction-after-little-boy-apologising-to-her
ചിത്രത്തിന് കടപ്പാട് :ട്വിറ്റർ
SHARE

സ്കൂളിൽ കുസൃതി കാണിക്കാത്ത കുട്ടികൾ കുറവായിരിക്കും, പ്രത്യേകിച്ച് ചെറിയ ക്ലാസുകളിൽ. സ്നേഹത്തോടെ വഴക്കുപറഞ്ഞും വേണ്ടി വന്നാൽ ചെറിയ വിരട്ടലുകളുമൊക്കെ നടത്തിയാണ് അധ്യാപകർ ഇവരെ അടക്കിയിരുത്താറ്. എത്ര പറഞ്ഞാലും ചെറിയ അനുസരണക്കേടും അലമ്പുമൊക്കെ കാണിക്കുന്ന കുസൃതിക്കുരുന്നുകളും അവർക്കിടയിൽ കാണും. അത്തരത്തിലൊരു കുട്ടിയുടേയും ടീച്ചറുടേയും ഒരു വിഡിയോ അടുത്ത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. കുറുമ്പു കാണിച്ച കുട്ടിയോട് ടീച്ചർ പിണങ്ങി മിണ്ടാതിരിക്കുന്നതും അവൻ ടീച്ചറോട് ഇണങ്ങാൻ ശ്രമിക്കുന്നതുമായിരുന്നു വിഡിയോയിൽ. അധ്യാപികയും വിദ്യാർഥിയും തമ്മിലുള്ള ഹൃദ്യമായ ഈ രംഗങ്ങൾ മറ്റൊരു അധ്യാപികയാണ് പകർത്തിയത്.

ഉത്തർപ്രദേശിൽ നിന്നുള്ള അധ്യാപിക വിശാഖ ത്രിപാഠിയും അഥർവ് എന്ന വിദ്യാർത്ഥിയുമായിരുന്നു വിഡിയോയിലുള്ളത്. നൈനിയിലെ സേത് ആനന്ദ്റാം ജയ്പൂരിയ സ്കൂളിലെ അധ്യാപികയാണ് വിശാഖ. സ്കൂളിലെ ഒരു പരിപാടിയിക്കിടെ ബഹളം വച്ച കുട്ടികളുടെ കൂട്ടത്തിൽ അഥർവും ഉണ്ടായിരുന്നു. ‘ഇനി ഇതുപോലെ പ്രശ്‌നമുണ്ടാക്കുകയാണെങ്കിൽ, ഞാൻ നിങ്ങളോട് സംസാരിക്കില്ല’ എന്ന് പറഞ്ഞുകൊണ്ട് വിശാഖ അവനെ ശാസിച്ചു. അപ്പോഴാണ് കുട്ടി തന്നോട് സംസാരിക്കണമെന്ന് അപേക്ഷിക്കാൻ തുടങ്ങിയത്. താൻ ഇനി അങ്ങന െചയ്യില്ലെന്ന് അധ്യാപികയോട് സങ്കടത്തോടെ പറയുകയാണ് അഥർവ്. ചെയ്യില്ല എന്നു പറഞ്ഞിട്ടും നീ വീണ്ടും ഇതാവർത്തികുകയാണ്, അതുകൊണ്ട് ഇനി മിണ്ടില്ലയെന്ന് അധ്യാപിക പറയുമ്പോൾ താനിനി ചെയ്യില്ലെന്ന് ആവർത്തിച്ച് പറയുകയാണവൻ. ഒടുവിൽ ടീച്ചറിന്റെ കവിളുകളിൽ ഉമ്മ നൽകുകയാണ് ആ കുരുന്ന്.

പലപ്പോഴും കുട്ടികളുടെ വിഡിയോകൾ അധ്യാപകർ റെക്കോർഡ് ചെയ്യുകയും മാതാപിതാക്കളുമായി പങ്കിടുകയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യാറുണ്ടെന്നും വിശാഖ കൂട്ടിച്ചേർത്തു. ‘വിഡിയോ കണ്ടപ്പോൾ എനിക്ക് അത് ശരിക്കും ഇഷ്ടപ്പെട്ടു, അതിനാൽ ഞാനത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. അവിടെ നിന്നാണ് അത് വൈറലായത്, എല്ലാവർക്കും വിഡിയോ ഇഷ്ടപ്പെട്ടു എന്നത് സന്തോഷകരമാണെന്നും’ വിശാഖ പറയുന്നു.

Content Summary : Viral Video of UP teacher's reaction after little boy apologising to her 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}