സോഷ്യൽമീഡിയയിൽ ശ്രദ്ധയാകർഷിച്ച് ഒരു കൊച്ചുമിടുക്കന്റെ മലയാളം ഉത്തരകടലാസ്. പരീക്ഷയ്ക്ക് ചോദിച്ച കവിതാസ്വാദനത്തിന് കുട്ടി നൽകിയ ഉത്തരമാണ് വൈറലാകുന്നത്. അമൻ ഷസിയ അജയ് എന്ന നാലാംക്ലാസുകാരന്റെ രസകരമായ ഉത്തരകടലാസ് അമ്മയാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് അമ്മയുടെ കുറിപ്പിങ്ങനെ:
ചോദ്യം :- കവിതയ്ക്ക് ആസ്വാദനകുറിപ്പ് തയ്യാറാക്കുക...
ഉത്തരം:- ഈ കവിത ഞാൻ നന്നായിട്ട് ആസ്വദിച്ചു...
ചോദ്യം:- അനന്തു ചെയ്ത പ്രവർത്തിയേകുറിച്ച് നിങ്ങൾക്കെന്ത് തോന്നുന്നു. കുറിപ്പായെഴുതൂ.
ഉത്തരം :- എനിക്ക് നല്ല അഭിപ്രായമാണ് ഇതിനേക്കുറിച്ച്.
ഈ അക്കുവിന്റെ മലയാളവും സ്കൂളിലെ മലയാളവും ടാലിയായിപ്പോവുമെന്നെനിക്ക് തോന്നുന്നില്ല.
Content summary : Poem review by student- Viral post