മാത്തനെ ഹരിശ്രീ കുറിപ്പിച്ച് രഞ്ജി പണിക്കർ; ചിത്രം പങ്കുവച്ച് മിഥുൻ മാനുവൽ

director-midhun-manuel-thomas-share-photo-of-son-on-vijayadashami
SHARE

വിജയദശമി ദിനത്തിൽ മകൻ മാത്തൻ ആദ്യാക്ഷരം കുറിച്ച വിശേഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.  മാത്തനെ അറിവിന്റെ ലോകത്തിലേയ്ക്ക് കൈപിടിച്ച് നടത്തിയത് നടനും സംവിധായകനുമായ ര‍ഞ്ജി രഞ്പണിക്കരാണ്. അദ്ദേഹത്തിന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിക്കുന്ന മകന്റെ ചിത്രം പങ്കുവച്ച് മിഥുൻ മാനുവൽ കുറിച്ചതിങ്ങനെയാണ് ‘ആശാൻ പണിക്കർ സാർ വിരൽ പിടിപ്പിച്ച് മാത്തൻ ഹരിശ്രീ കുറിയ്ക്കുന്നു..!! കലൂർ പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തിൽ..!!. മാത്തന് ആശംസകളുമായി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ.

മാത്തന്റെ കുസൃതികളുടെ വിഡിയോകളും ചിത്രങ്ങളുമൊക്കെ മിഥുൻ പങ്കുവയ്ക്കാറുണ്ട്. 2018–ലാണ് മിഥുനും ഫിബിയും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയാണ് ഫിബി. മകൻ ജനിച്ച സന്തോഷം പങ്കുവച്ച് ‘ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന’ എന്നാണ് മിഥുൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മിഥുന്‍ സിനിമയിലെത്തുന്നത്.

Content Summary : Director Midhun Manuel Thomas share photo of son on Vijayadashami

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}