ADVERTISEMENT

മിയയുടെ മകൻ ലൂക്കയും തന്റെ മകൾ യാമിയും ഒന്നിച്ചുള്ള ഒരു സൂപ്പർ ക്യൂട്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് അഭിനേത്രി ശില്പ ബാല. തക്കിട്ടു എന്നു വിളിപ്പേരുള്ള യാമിയും ലൂക്കയുമൊത്തുള്ള സന്തോഷ നിമിഷങ്ങളുടെ ഈ വിഡിയോ പങ്കുവച്ച് അവർ കുറിച്ചതിങ്ങനെയാണ് ‘മിയയുടേയും എന്റെയും അമൂല്യ നിധികൾ, എന്നേയ്ക്കും ലൂക്കയുടെ ബിഗ് സിസ്റ്റർ’. ഒരു കുഞ്ഞു ടോയ് കാറിൽ ലൂക്കയെയും ഇരുത്തി ഓടിക്കുകയാണ് യാമി. ഈ ക്യൂട്ട് വിഡിയോയ്ക്ക് നിറയെ സ്നേഹവുമായി ആരാധകരുമെത്തി. 

 

വിഡിയോയ്ക്ക് താഴെ നിരവധിപ്പേർ കമന്റുകളുമായെത്തി. മിയയും ശില്പബാലയും രസകരമായ കമന്റുകളും  പങ്കുവച്ചു. നിങ്ങളെ സ്നേഹിക്കുന്നുവെന്നും മിസ് ചെയ്യുന്നുവെന്നും തക്കിട്ടുവിനെ മോഷ്ടിച്ചു കൊണ്ടുപോകുമെന്നും മിയ കുറിച്ചപ്പോള്‍  തക്കിട്ടുവിനെ എടുത്തോ എന്ന ചിരിയോടെ മറുപടി കുറിച്ചിരിക്കുകയാണ് ശില്പ ബാല. യാമിയും  ലൂക്കയും തമ്മിലുള്ള  ചിത്രങ്ങളും വിഡിയോകളുമൊക്കെ ശില്പ ബാലയും മിയയും പങ്കുവയ്ക്കാറുണ്ട്. 

 

Content Summary : Actress Silpa Bala post video of  daughter Yami and Miya's son Luca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com