ADVERTISEMENT

സുദർശനക്കുട്ടിയുടേയും മുത്തശ്ശി സുബ്ബ​ലക്ഷ്മിയുടേയും ഹൃദയം കവരുന്നൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമയിലെ പല്ലില്ലാ മുത്തശ്ശി സുബ്ബലക്ഷ്മി കുഞ്ഞിനെ പാട്ടുപാടി കൊഞ്ചിക്കുകയാണ് വിഡിയോയിൽ. വീട്ടിലെ ഇളമുറക്കാരിയ്​ക്കൊപ്പമുള്ള ഈ മുത്തശ്ശിയുടെ കളിചിരികൾക്ക് നിറയെ സ്നേഹവുമായി കമന്റുകളുമെത്തി. ഈ മുത്തശ്ശിയെ കിട്ടിയതിൽ സുദർശന ഭാഗ്യവതിയാണെന്നും ഇതുപൊലൊരു മുത്തശ്ശിയെ കിട്ടിയിരുന്നെങ്കിൽ എന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. സൗഭാഗ്യയുടെ അമ്മ താരാ കല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി.

 

അമ്മയും അമ്മൂമ്മയും മുത്തശ്ശിയും സുദർശനയും ചേർന്നുള്ള സുന്ദര നിമിഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളുമൊക്കെ സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്. ഈ നാലുതലമുറ ഒന്നിക്കുമ്പോഴുള്ള വിശേഷങ്ങൾക്ക് ഏറെയാണ് ആരാധകർ. സുബ്ബലക്ഷ്മിയാണ് കുഞ്ഞിന്‘എസ്’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരിടണം എന്നു പറഞ്ഞത്. ഭഗവാന്റെ ദിവ്യായുധമല്ലേ സുദർശനചക്രം. അർജുനനെ രക്ഷിക്കാൻ വേണ്ടിയാണ് യുദ്ധഭൂമിയിൽ വച്ച് ഭഗവാൻ ആ ആയുധം പ്രയോഗിച്ചത്. ഞാൻ അർജുൻ ചേട്ടന്റെ ‘ലക്കും’ സുദർശന ‘പ്രൊട്ടക്ടറും’ ആയിരിക്കട്ടെ എന്നുകരുതി ആ പേരു തന്നെ ഫിക്സ് ചെയ്തുവെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സൗഭാഗ്യ പറഞ്ഞിരുന്നു. മികച്ച അഭിനേത്രി എന്നതിലുപരി പ്രശസ്തയായ കർണാടക സംഗീതജ്ഞ കൂടിയാണ് താരാ കല്യാണിന്റെ അമ്മ സുബ്ബലക്ഷ്മി.

 

Content Summary : Sowbhagya share video of Sudarshana with Subbalakshmi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com