ADVERTISEMENT

അപ്പയുടെ പിറന്നാള്‍ ദിനത്തിൽ അപ്പനൊപ്പം താരമായിരിക്കുകയാണ് കുഞ്ഞ് ഇസ്സു. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ചാക്കോ ബോബന്റെ നാല്പത്തിയാറാം പിറന്നാൾ. കുഞ്ചാക്കോ ബോബന്റെ പിന്നാൾ കേക്കിലെ സൂപ്പർ ഹീറോയും കുട്ടിത്താരവും ശ്രദ്ധ നേടുകയാണിപ്പോൾ. ആരാധകരും സിനിമാതാരങ്ങും താരത്തിന് പിറന്നാൾ ആശംസകളുമായെത്തിയിരുന്നു. പിറന്നാൾ ദിനത്തിൽ കേക്കിൽപ്പോലും തിളങ്ങി നിന്നത് ചാക്കോച്ചന്റെ മകൻ ഇസഹാക്ക് ആയിരുന്നു. കേക്ക് ആർട്ടിസ്റ്റായ ടിന അവിര തയാറാക്കിയ ഈ സ്പെഷൽ കേക്കിൽ ഇസ്സുവിന്റ സൂപ്പർ ഹീറോയായ ഹൾക്ക് ആയാണ് ചാക്കോച്ചനെ നിർമിച്ചിരിക്കുന്നത്. ‘ഹൾക്ക് കുഞ്ചാക്കോ’യുടെ തോളിൽ കുട്ടി ഹൾക്ക് ഇസ്സുവുമുണ്ട്.

 

ടിന തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു മകന്റെ ആദ്യ നായകൻ, എപ്പോഴും അവന്റെ അച്ഛനാണെന്നും  ഇസഹാക്കിന്റെ ഹൾക്ക് കുഞ്ചാക്ക്സിന് ജന്മദിനാശംസകൾ നേരുന്നുവെന്നുമാണ് ടിന ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. കേക്ക് നിർമിക്കാൻ തന്നെ വിശ്വസിച്ചതിന് കുഞ്ചാക്കോയുടെ ഭാര്യ പ്രിയയ്ക്ക് നന്ദിയും പറയുകയാണ് ടിന.

 

 

Content Summary : Kunchacko Boban's son Isahak in birthday cake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com