ADVERTISEMENT

മലയാളത്തിന്റെ പ്രിയ യുവതാരം നീരജ് മാധവ് തന്റെ സമൂഹമാധ്യമ പേജീലൂടെ ചില ക്യൂട്ട് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. മകള്‍ നിളങ്കയ്‌ക്കൊപ്പം സ്റ്റൈലൻ ലുക്കിലാണ് താരം.‘Dad & baby, bad & boujie’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇരുപ്പിലും ലുക്കിലുമൊക്കെ അച്ഛനെ അനുകരിക്കുകയാണ് നിളങ്ക. എത്ര ക്യൂട്ടാണ് നിളങ്കക്കുട്ടിയെന്നും ഭാവിയിൽ സ്റ്റാറാകുമെന്നും രണ്ടാളും ആറ്റിറ്റ്യൂഡ് കിങ്സ് ആണെന്നുമൊക്കയാണ് ആരാധകരുടെ കമന്റുകൾ. ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിയ്ക്കും ആദ്യത്തെ കൺമണിയായി മകള്‍ ജനിച്ചത്.  

ഇപ്പോൾ ഹിന്ദിയിലും തമിഴിലും ശ്രദ്ധേയ അഭിനേതാവാണ്. അടുത്തിടെ ഗൗതം മേനോന്റെ സിമ്പു ചിത്രം ‘വെന്ത് തനിന്തത് കാട്’ ൽ ശ്രദ്ധേയ വേഷത്തിലെത്തി നീരജ് തമിഴിൽ തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. മികച്ച ഗായകൻ കൂടിയായ നീരജ് ചിത്രത്തിനായി ആലപിച്ച റാപ്പും ഹിറ്റായി.

 

Content summary : Neeraj madhav share photos with daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com