ഏതു ചോദ്യത്തിനും നിമിഷങ്ങള്‍ കൊണ്ട് ഉത്തരം; ഉജ്വലബാല്യ പുരസ്കാര നിറവിൽ ഏഴുവയസ്സുകാരി

seven-year-old-aradhya-got-ujwala-balya-award
ആരാധ്യ
SHARE

ഏതു ചോദ്യത്തിനും നിമിഷങ്ങള്‍കൊണ്ട് ഉത്തരം നല്‍കുന്ന ഒരു കൊച്ചുമിടുക്കിയുണ്ട് വയനാട് ബത്തേരിയില്‍. ഏഴുവയസുകാരി ആരാധ്യയ്ക്ക് ഒരൊറ്റത്തവണ കേട്ടത് പിന്നെ മനപാഠമാണ്. ശിശുദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉജ്വലബാല്യ പുരസ്കാരം ഏറ്റുവാങ്ങുകയാണ് ആരാധ്യ.

അത്ഭുതപ്പെടുത്തുകയാണ് രണ്ടാം ക്ലാസുകാരി  ആരാധ്യ. ചോദ്യങ്ങള്‍ തുടങ്ങിയാല്‍ പിന്നെ കളിയില്ല. നിന്നനില്‍പിന് ഉത്തരം. നമ്മുടെ പ്രധാനമന്ത്രിമാരുടെ പേര് അറിയണോ. ഇതുമാത്രമല്ല. കേട്ടറിഞ്ഞതെല്ലാം നിമിഷനേരം കൊണ്ട്  ആരാധ്യപറയും. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍, അവയുടെ തലസ്ഥാനങ്ങള്‍, ഭാഷ, മൃഗങ്ങളുടെയും സസ്യങ്ങളുടെയും ശാസ്ത്രീയ നാമം, പീരിയോഡിക് ടേബിള്‍ തുടങ്ങി എന്തും മനപാഠം.എന്നാല്‍ പിന്നെ രാഷ്ട്രപതിമാരുടെ പേരുകൂടി കേള്‍ക്കാം.ബത്തേരി  നമ്പിക്കൊല്ലിയിലെ ബാലസുബ്രമണ്യ ഭട്ടിന്‍റെയും ഗീതയുടെയും ഇളയമകളാണ് ആരാധ്യ. അമ്മയാണ് മകളുടെ കഴിവ്  ആദ്യം തിരിച്ചറിഞ്ഞത്. 

സഹോദരിമാരും കുഞ്ഞനുജത്തിക്ക് പ്രോത്സാഹനവുമായി ഉണ്ട്. വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ്  ഏര്‍പ്പെടുത്തിയ ഉജ്വലബാല്യ പുരസ്കാരത്തിന്‍റെ നിറവിലാണ് ആരാധ്യ.

Content Summary : Seven year old Aradhya got Ujwala balya award

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA