കുഞ്ഞാവയുമായി ചന്തു വീട്ടിലേക്ക്, കുഞ്ഞിച്ചിരിയുമായി മകന്‍; സർപ്രൈസ് ഒരുക്കി ടോഷ്

chandra-lakshman-and-tosh-christy-back-home-with-baby
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

അടുത്തിടെയാണ് സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മൺ- ടോഷ് ക്രിസ്റ്റി ദമ്പതികൾക്ക് ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്. പൊന്നോമന എത്തിയതിന്റെ സന്തോഷം ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, കുഞ്ഞാവയെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന സുന്ദര നിമിഷം സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവർക്കായി പങ്കുവയ്ക്കുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും.

ചന്തുവിനെ കൂട്ടാനായി  ആശുപത്രിയിലേക്ക് പോകും മുമ്പുള്ള നിമിഷങ്ങളും ടോഷിന്റെ എക്സൈറ്റ്മെന്റും വിഡിയോയിൽ കാണാം. കുഞ്ഞാവയ്ക്കായുള്ള മുറി ഒരുക്കുന്ന നിമിഷങ്ങളും വിഡിയോയിലെ ഹൃദ്യ നിമിഷങ്ങളാണ്. ആശുപത്രിയിലെ നടപടി ക്രമങ്ങളൊക്കെ പൂർത്തിയായി എത്തിയ ചന്ദ്രയ്ക്കും കൺമണിക്കും ഹൃദ്യമായ സ്വീകരണമാണ് അമ്മയും കാത്തുവച്ചിരുന്നത്. ആരതിയുഴിഞ്ഞാണ് ചന്ദ്രയുടെ അമ്മ ഇരുവരെയും സ്വീകരിച്ചത്. നെറ്റിയിൽ ചന്ദനം തൊടുമ്പോൾ ഒരു കുഞ്ഞിച്ചിരി പാസാക്കാനും വാവ മറന്നില്ല. എല്ലാം കഴിഞ്ഞ് മുറിയിലേക്ക് കയറുമ്പോൾ സർപ്രൈസ് കണ്ട് ചന്ദ്ര ഞെട്ടുന്നതും വിഡിയോയിൽ കാണാം.

കുഞ്ഞി കൈകളുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ചന്ദ്ര ലക്ഷ്മൺ കുഞ്ഞ് ജനിച്ച സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ''ആൺകുട്ടിയാണ്. ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞിനും സ്നേഹവും അനുഗ്രഹവും പ്രാർഥനയുമേകിയ ദൈവത്തിനും മാതാപിതാക്കൾക്കും അഭ്യൂദയകാംക്ഷികൾക്കും നന്ദി''- ചിത്രത്തോടൊപ്പം ചന്ദ്ര കുറിച്ചു. 

Contenty Summary : Chandra Lakshman return home with baby

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS