'ലാട്ടനെ ഭയങ്കര ഇട്ടമാ..;കുഞ്ഞു രുദ്രയുടെ വിഡിയോയുമായി കൈലാസ് മേനോന്‍

Mail This Article
തീവണ്ടിയിലെ 'ജീവാംശമായി' എന്ന ഹിറ്റ് ഗാനത്തിലൂടെ മലയാളി മനസില്‍ ഇടം നേടിയ സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. മകന്‍ സമന്യു രുദ്ര സോഷ്യല്‍ മീഡിയയിലെ താരമാണ്. രുദ്രയുടേയും ഭാര്യ അന്നപൂര്‍ണയുടേയും വിഡിയോകള്‍ കൈലാസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. മകന്റെ കുട്ടിക്കുറുമ്പുകളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ക്യൂട്ട് വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
മലയാളികളുടയെല്ലാം പ്രിയപ്പെട്ട മോഹന്‍ലാലിനെ രുദ്രിനും വളരെയധികം ഇഷ്ടമാണെന്ന് തെളിയിക്കുന്ന വിഡിയോയാണ് കൈലാസ് പങ്കിട്ടത്. 'ലാട്ടനെ ഭയങ്കര ഇട്ടമാ...അല്ലേലും ലാട്ടനെ ഇട്ടമല്ലാത്ത ആരാ ഉള്ളതല്ലേ' എന്ന തലക്കെട്ടോടു കൂടിയാണ് രുദ്രിന്റെ വിഡിയോ. മോഹന്‍ലാലിന്റെ ഗാനം യൂട്യുബില്‍ തൊട്ടു കാണിക്കുന്ന രുദ്രിനെ വിഡിയോയില്‍ കാണാം. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ 'ബ്രോ ഡാഡിയിലെ' ഗാനമാണ് ഈ കുഞ്ഞ് തൊട്ട് കാണിക്കുന്നത്. നിരവധി പേരാണ് രുദ്രിന്റെ വിഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.
2015ലാണ് അവതാരകയും അഡ്വക്കേറ്റുമായ അന്നപൂര്‍ണ ലേഖ പിള്ളയെ കൈലാസ് വിവാഹം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് രുദ്രപ്പന്‍ എന്ന സമന്യു രുദ്ര ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. അന്ന പൂര്‍ണ്ണയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Content Summary : Kailas Menon Shared Cute Video of his Son Rudra