ഗൃഹപാഠം ചെയ്യാതെ ടിവി കണ്ടു; രാത്രി മുഴുവൻ ടിവി കാണിച്ച് ശിക്ഷ – രൂക്ഷ വിമർശനം

boy-forced-to-watch-tv-whole-night-as-punishment
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

 മക്കള്‍ സദാ സമയവും ടെലിവിഷൻ കാണുന്നുവെന്നത് മിക്ക മാതാപിതാക്കളുടേയും പരാതിയാണ്. പല കുട്ടികളും ഭക്ഷണം കഴിക്കുന്നതു പോലും ടി വി യുടെ മുന്നിലിരുന്നാകും. അത്തരത്തിൽ ഗൃഹപാഠം ചെയ്യാതെ ടിവി കണ്ടുകൊണ്ടിരുന്നതിന് ഒരു എട്ട് വയസ്സുകാരന് മാതാപിതാക്കള്‍ കൊടുത്ത ശിക്ഷയാണ് വലിയ വിമർശമേറ്റു വാങ്ങുന്നത്.  മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള ദമ്പതികളാണ് ഗൃഹപാഠം ചെയ്യാതെ ടിവി കണ്ടു കൊണ്ടിരുന്നതിന് മകനെ രാത്രി മുഴുവൻ ടിവി കാണാൻ നിർബന്ധിച്ചത്.

ഗൃഹപാഠം പൂർത്തിയാക്കി ഒരു നിശ്ചിത സമയത്തിനുള്ളിൽ ഉറങ്ങാൻ നിർദേശിച്ചാണ് മാതാപിതാക്കൾ മകനെ വീട്ടിൽ നിർത്തിയിട്ട് പുറത്ത് പോയത്. ദമ്പതികൾ തിരികെ വീട്ടിലെത്തിയപ്പോൾ, മകൻ ടിവി കാണുകയായിരുന്നു, അവൻ ഗൃഹപാഠം പൂർത്തിയാക്കുകയോ കുളിക്കുകയോ ചെയ്തിരുന്നില്ല. ഇതിൽ കോപാകുലരായ അവർ രാത്രി മുഴുവൻ ടിവി കാണാൻ കുട്ടിയെ നിർബന്ധിച്ചുകൊണ്ടാണ് ശിക്ഷിച്ചത്. പുലർച്ചെ 5 മണി വരെ ഉണർന്നിരിക്കാൻ അവനെ നിർബന്ധിക്കുകയും ചെയ്തു. അവൻ ഉണർന്നിരിക്കുന്നുവെന്ന് മാറിമാറി അവർ  ഉറപ്പാക്കുകയും ചെയ്തു. കർശനമായ ഈ നടപടി മകനിൽ നല്ല സ്വാധീനം ചെലുത്തിയതായി അമ്മ പറഞ്ഞു.

തുടക്കത്തിൽ കുട്ടി ശാന്തനായിരുന്നു. ടിവി കാണുന്നതിനിടയിൽ ലഘുഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കുട്ടി അസ്വസ്ഥനാകുകയും കരയുന്നതും കാണാം. മകൻ ഉറങ്ങാൻ ശ്രമിച്ചപ്പോള്‍ ടിവി കാണുന്നതിന് അമ്മ അവനെ നിർബന്ധിച്ചു. ഒരുപക്ഷേ ക്രൂരമായ ഈ ശിക്ഷാ നടപടി കുട്ടിയെ ഒരു പാഠം പഠിപ്പിച്ചിട്ടുണ്ടെങ്കിലും, ഈ സംഭവം ചൈനയിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായിരിക്കുകയാണ്. പല രക്ഷിതാക്കളും സമാനമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഈ  ശിക്ഷ വളരെ കഠിനമായിരുന്നുവെന്നും പലരും കമന്റുകൾ ചെയ്തു. 

Content Summary : Eight boy forced to watch TV whole night as punishment

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS