സുധാപൂവിന് ഒന്നാം പിറന്നാൾ: ഹൃദയം തൊടും ആശംസകളുമായി അമ്മയും അമ്മാട്ടുവും

Mail This Article
സൗഭാഗ്യയും അർജുനും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇവരുടെ മകൾ സുദർശനയുടെ ആദ്യത്തെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമാണ് താരം പങ്കുവച്ചിരിക്കുന്നത്. മകൾക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചാണ് സൗഭാഗ്യ തന്റെ കൊച്ചു രാജകുമാരിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. എന്റെ കൊച്ചു രാജകുമാരിയ്ക്ക് ഔദ്യോഗികമായി ഒരു വയസ്സായി എന്നാണ് സൗഭാഗ്യ ചിത്രത്തോടൊപ്പം കുറിച്ചത്.
സുധാപൂ എന്ന് സ്നേഹത്തോടെ വിളിക്കുന്ന തന്റെ കൊച്ചു മകളുടെ പിറന്നാളിന് താര കല്യാണും ആശംസകളുമായെത്തി. കഴിഞ്ഞ ദിവസമായിരുന്നു സുദർശനയുെട നക്ഷത്ര പിറന്നാൾ. അര്‍ജുന്റെ അമ്മയുടെ മരണം സംഭവിച്ചിട്ട് അധിക നാൾ ആകാത്തതു കൊണ്ടു സൗഭാഗ്യയും അർജുനും ആഘോഷങ്ങൾ അവർ ഒഴിവാക്കിയിരുന്നതിനാൽ സുദർശനയുെട നക്ഷത്ര പിറന്നാൾ ‘അമ്മാട്ടു’താര കല്യാണിനൊപ്പമായിരുന്നു. ‘മകളുടെ പിറന്നാൾ ആഘോഷിക്കാൻ അച്ഛനും അമ്മയ്ക്കുമാണ് റൈറ്റ്. അവർ പിറന്നാള്‍ ആഘോഷിക്കാൻ പറ്റിയ അവസ്ഥയുമല്ല. പക്ഷേ എന്റെ സുധാപൂവിന്റെ നക്ഷത്ര പിറന്നാൾ അമ്മാട്ടുവിന് അവസരം തരണമെന്ന് പറഞ്ഞു. അവർ സന്തോഷത്തോടെ സമ്മതിച്ചു. എന്റെ കുഞ്ഞിന്റെ പിറന്നാളിന് കുറവു വയ്ക്കാൻ പറ്റില്ല. അതുകൊണ്ട് ഞാനും സുധാപൂവും ചേർന്ന് ഒരു കുഞ്ഞ് ആഘോഷം.’– താര കല്യാൺ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്.
കുഞ്ഞു ജനിച്ച വിശേഷവും മകള്‍ക്ക് സുദർശന എന്ന പേരിട്ട വിവരവുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അച്ഛനുമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പമുള്ള സുദർശനയുടെ വിശേഷങ്ങളൊക്കെ ഇവർ സമൂഹമാധ്യമ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. സുദർശനക്കുട്ടിയുടെ നൂലുകെട്ടിന്റേയും ഗുരുവായൂരമ്പലത്തില്‍ വച്ച നടന്ന ചോറൂണിന്റേയുമൊക്ക വിഡിയോ ഇവർ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു
Content Summary : Sowbhagya celebrate birthday of dauhgter Sudarshana