കുസൃതി നിറച്ച് ക്രിസ്മസ് ഫോട്ടോഷൂട്ടുമായി കുട്ടിക്കുരുന്നുകൾ: ചിത്രങ്ങൾ

chiristmas-theme-photoshoot-of-kids1
SHARE

നക്ഷത്രങ്ങളും പുൽക്കൂടുകളും സാന്താക്ലോസും സമ്മാനങ്ങളുമൊക്കെയായി എത്തുന്ന ക്രിസ്മസ് കാലം ഏറ്റവും ആഘോഷമാക്കുന്നത് കുട്ടികളാണ്. ഇത്തവണ ക്രിസ്മസ്  വ്യത്യസ്തമാക്കാൻ കിടിലൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് കൊച്ചി സ്വദേശികളായ നാലു കുട്ടിക്കുരുന്നുകൾ. ക്രിസ്മസ് തീമിൽ ക്യൂട്ട് വസ്ത്രങ്ങളുമണിഞ്ഞ് സ്റ്റൈലായാണ് നാൽവർ സംഘത്തിന്റെ ചിത്രങ്ങൾ.

chiristmas-theme-photoshoot-of-kids

ഒരു വയസുകാരൻ റയാൻ, നാലുവയസുകാരി തനിഷ്ക, അഞ്ചു വയസ്സുകാരി ദേവശ്രീ, ആറു വയസ്സുകാരി അനായ എന്നിവരാണ് ഫോട്ടോഷൂട്ടിലെ താരങ്ങൾ. ഫോട്ടോഷൂട്ട് എന്ന് കേട്ടപ്പോൾ തന്നെ കിടിലൻ പോസുകളുമായി എല്ലാവരും റെഡി. ഇതൊക്കെ നിസ്സാരമല്ലേ എന്ന മട്ടിൽ കുരുന്നുകൾ തയ്യാറായതോടെ നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങളും പകർത്തി. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ക്രിസ്മസ് അലങ്കാരങ്ങൾ കണ്ട റയാനും സ്റ്റൈൽ ഒട്ടും കുറച്ചില്ല.  

പിഖൂ ഫോട്ടോഗ്രാഫിയയിലെ നിഖിൽ ഷാജിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മമ്മ ഫെയർ എന്ന വസ്ത്ര ബ്രാൻഡ്  ഫോട്ടോഷൂട്ടിനുള്ള കുഞ്ഞുടുപ്പുകളും ഒരുക്കി നൽകി.

Content Summary : Chiristmas theme photoshoot of kids

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS