മകൾക്ക് അച്ഛന്റെ സര്‍പ്രൈസ് സമ്മാനം; സന്തോഷത്താൽ മതിമറന്ന് കുഞ്ഞുമകൾ

father-gifts-daughter-a-mini-car-her-reaction-is-priceless
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

സമ്മാനങ്ങൾ എല്ലാവർക്കും ഏറെ  പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് കൊച്ചുകുട്ടികൾക്ക്. അതും അവർക്ക് ഏറെ ഇഷ്ടപ്പെട്ട എന്തെങ്കിലും സര്‍പ്രൈസായി ലഭിച്ചാൽ സന്തോഷം ഇരട്ടിയായിരിക്കും. അത്തരത്തിൽ ഒരു അച്ഛന്റേയും മകളുടേയും വിഡിയോയാണ് വൈറലാകുന്നത്. മകള്‍ക്ക് ഇഷ്ടപ്പെട്ട കാറിന്റെ ഒരു കുഞ്ഞു പതിപ്പാണ് അച്ഛൻ അവൾക്ക് സമ്മാനിക്കുന്നത്. അച്ഛന്റെ കാറ് അവൾക്കേറെ പ്രിയപ്പെട്ടതാണ്. അതിനാൽ ആ കാറിന്റെ മിനി കാറാണ് സമ്മാനമായി മകൾക്ക് നൽകിയത്. ആ കുഞ്ഞ് കാറ് കാണുമ്പോള്‍ കുരുന്നിന്റെ സന്തോഷമാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. മിനി കാറുമായി പിതാവ് മകളെ അദ്ഭുതപ്പെടുത്തുന്ന വിഡിയോ ഏറെ ഹൃദ്യമാണ്.

അച്ഛൻ തന്റെ കാറായ ഫോര്‍ഡ് ബ്രോങ്കോയുടെ മിനി കാറാണ് മകള്‍ക്കായി വാങ്ങിയത്. അച്ഛന്റെ കാറിലിരുന്ന് കളിക്കുന്ന കുഞ്ഞിനെയാണ് വിഡിയോയിൽ ആദ്യം കാണിക്കുന്നത്. സമ്മാനം ഒരു തുണികൊണ്ട് മൂടിവച്ചിരിക്കുന്നതും കാണാം. സര്‍പ്രൈസ് സമ്മാനം കണ്ടതും കുഞ്ഞു മകൾ സന്തോഷത്താൻ തുള്ളിച്ചാടുകയാണ്. ജോർദാൻ ഫ്ലോം ആണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അച്ഛനും മകളും തമ്മിലുള്ള ഈ മനോഹരമായ വിഡിയോയ്ക്ക് 10 ലക്ഷത്തിൽപ്പരം ലൈക്കുകളും 14.8 ദശലക്ഷം കാഴ്ചക്കാരുമാണ്. 

Content Summary : Father gifts daughter a mini car her reaction is priceless- Viral Video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS