ADVERTISEMENT

അഞ്ചു വയസുകാരിയുടെ കൃത്യമായ ഇടപെടലില്‍ പിഞ്ചുകുഞ്ഞിന് ജീവന്‍ തിരിച്ചു കിട്ടി. ഓസ്‌ട്രേലിയയിലെ കെയ്ര്‍ണ്‍സിലെ മട്ടില്‍ഡ പിയേഴ്സാണ് നീന്തല്‍ക്കുളത്തില്‍ മുങ്ങിക്കിടന്നിരുന്ന കുട്ടിയെ രക്ഷപ്പെടുത്തിയത്. ബുധനാഴ്ച സുഹൃത്തിന്റെ കുടുംബത്തോടൊപ്പം പോര്‍ട്ട് ഡഗ്ലസ് ഹോളിഡേ പാര്‍ക്കിലെത്തിയതായിരുന്നു മട്ടില്‍ഡ. 

 

തന്റെ സഹോദരന്റെ പ്രായമുള്ള ഒരു കുട്ടി നീന്തല്‍ക്കുളത്തില്‍ മുങ്ങിക്കിടക്കുന്നത് കണ്ടപ്പോഴാണ് വെള്ളത്തിലേക്ക് എടുത്തു ചാടിയതെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. നീന്തല്‍ അറിയാവുന്ന മട്ടില്‍ഡ വെള്ളത്തില്‍ നിന്നും കുഞ്ഞിനെ വലിച്ച് കുളത്തിന്റെ കരയിലേക്ക് കൊണ്ടു പോയി. മുതിര്‍ന്നവരെത്തി അബോധാവസ്ഥയിലായ കുട്ടിയെ ശ്രദ്ധിച്ചു. ഉടന്‍ തന്നെ ഇവരിലൊരാള്‍ കുട്ടിയുടെ മുതുകില്‍ തട്ടി വെള്ളം ഛര്‍ദ്ദിപ്പിച്ചു. കുട്ടി ബോധം വീണ്ടെടുക്കുകയും പൂര്‍ണമായി സുഖം പ്രാപിക്കുകയും ചെയ്തു.

 

പോര്‍ട്ട് ഡഗ്ലസ് ഗ്ലെന്‍ഗാരി ഹോളിഡേ പാര്‍ക്കിലെ ജീവനക്കാര്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, ''മട്ടില്‍ഡ ഉള്‍പ്പെട്ടില്ലെങ്കില്‍ സ്ഥിതി വളരെ വ്യത്യസ്തമായേനെ''. 'ഇന്ന് ഓസ്ട്രേലിയയിലെ ഏറ്റവും അഭിമാനം കൊള്ളുന്ന പിതാവ് ഞാനായിരിക്കാമെന്നാണ് മട്ടില്‍ഡയുടെ പിതാവ് മാത്യു പിയേഴ്‌സ് പറഞ്ഞു. 

 

'ഒരഅച്ഛന്റെ അഭിമാന നിമിഷമാണിത്, അഞ്ച് വയസ്സുള്ള നിങ്ങളുടെ കുട്ടിക്ക് സാഹചര്യത്തിന്റെ ഗൗരവം സ്വയം മനസ്സിലായി എന്ന് കേള്‍ക്കുമ്പോള്‍. സ്വയം മനസിലാക്കി പ്രവര്‍ത്തിച്ച് ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുക, അവളെ മുതിര്‍ന്നവരുടെ അടുത്ത് എത്തിക്കുക. എന്നാല്‍ ചെയ്തത് എത്ര വലുതാണെന്ന് അവള്‍ ശരിക്കും മനസ്സിലാക്കുന്നില്ല. ആ സമയത്ത് അവള്‍ കൃത്യമായി പ്രവര്‍ത്തിച്ചുവെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചയില്‍ രണ്ടുതവണ നീന്തല്‍ പരിശീലനം നടത്തുന്ന ഒരു ''മികച്ച നീന്തല്‍ക്കാരി'' ആണ് മട്ടില്‍ഡയെന്നും പിയേഴ്സ് പറഞ്ഞു.

 

Content Summary : Five year old girl saves drowning toddler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com