ADVERTISEMENT

ഇളയ മകൾ ഐശ്വര്യയുടെ മൂന്നാം പിറന്നാൾ ആഘോഷങ്ങളുടെ വിഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. ‘ഞങ്ങളുടെ കൊച്ചു രാജകുമാരിയുടെ പിറന്നാൾ ദിനത്തിൽ നിങ്ങളുടെ അനുഗ്രഹങ്ങൾ വേണം’ എന്നാണ് താരം വിഡിയോയ്​ക്കൊപ്പം കുറിച്ചത്. ഐശ്വര്യയ്ക്ക് പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് എത്തുന്നത്. ഐശ്വര്യയ്​ക്കൊപ്പം വിഡിയോയിൽ ദിവ്യ ഉണ്ണിയുടെ മൂത്ത മക്കളായ അർജുനും മീനാക്ഷിയുമുണ്ട്. ചേച്ചി മീനാക്ഷിയെ പോലെയാണ് ഐശ്വര്യയെ കാണാൻ എന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്.

divyaa-unni-post-birthday-wishes-to-daughter-aishwarya1

 

ഐശ്വര്യയ്ക്ക് ഒപ്പമുള്ള നിരവധി വിഡിയോകൾ താരം പോസ്റ്റ് ചെയ്യാറുണ്ട്. ഐശ്വര്യയുടെ പിറന്നാൾ വിഡിയോ സമൂഹമാധ്യമത്തിൽ നിറയെ ഇഷ്ടം നേടുകയാണ്. 2020 ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞുരാജകുമാരിക്കു ജന്മം നൽകിയെന്നാണ് ദിവ്യ ഉണ്ണി തന്നെയാണ് സോഷ്യൽ മീ‍ഡിയയൂടെ അറിയിച്ചത്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

 

Content Summary : Divya Unni post birthday wishes to daughter Aishwarya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com