‘പ്ലേ ടൈം വിത്ത് സിമ്പ’; മോഹൻലാലിനും സിമ്പയ്ക്കുമൊപ്പം ഷഹ്റാൻ സമീർ

sameer-hamsas-son-shahraan-with-mohanlal-and-simba
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മോഹൻലാലിനും  അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൂച്ച സിമ്പയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഒരു കുരുന്ന്. ബിസിനസുകാരനും മോഹൻലാലിന്റെ  പ്രിയ സുഹൃത്തുമായ സമീർ ഹംസയുടെ മകൻ ഷഹ്റാൻ സമീറാണ് മോഹൻലാലിനും സിമ്പയ്ക്കുമൊപ്പമുള്ള കുട്ടി. ഷഹ്റാന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

തന്റെ പ്രിയപ്പെട്ട പൂച്ചയായ സിമ്പയ്​ക്കൊപ്പമുള്ള ഒരു ചിത്രം മോഹന്‍ലാൽ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് ഷഹ്റാൻ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മോഹൻലാൽ ഈ ചിത്രം പങ്കുവച്ചതിനെ തുടർന്ന് നടനും അവതാരകനുമായ മിഥുൻ രമേഷും നാദിർ ഷായുമൊക്കെ തങ്ങളുടെ പൂച്ചയ്​ക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയുണ്ടായി.  അങ്ങനെ തങ്ങളുടെ വളർത്തുപൂച്ചകൾക്കൊപ്പം ചിത്രം പങ്കുവയ്ക്കുന്നത് സമൂഹമാധ്യമങ്ങളിൽ ട്രെൻഡായിരിക്കുകയാണ്.

മുൻപ് ഷഹ്റാൻ സമീറിന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ആഘോഷങ്ങളിൽ ഷഹ്റാനോടൊപ്പം സമീറിന്റെ പ്രിയ സുഹൃത്തായ ലാലേട്ടനുമുണ്ടായിരുന്നു. മോഹൻലാലിന്റെ വീട്ടിൽവെച്ചു  പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ ഷഹ്റാന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പങ്കുവച്ചിരുന്നത്. ഷഹ്റാനൊടൊപ്പം പിറന്നാൾ മധുരം പങ്കിടുന്ന ലാലേട്ടന്റെ  ഈ ക്യൂട്ട് വിഡിയോയ്ക്ക് നിരവധി ആരാധകരായിരുന്നു. മോഹൻലാലുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന സുഹൃത്താണ് സമീർ. സമീറിന്റെ കുടുബം മോഹൽലാലിന്റെ വീട്ടിൽ ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. 

Content Summary : Sameer Hamsa's son Shahraan with Mohanlal and his cat Simba

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS