ADVERTISEMENT

മലയാളി പ്രേക്ഷകരുടെ ഇഷ്ട നടി സംവൃതാ സുനിൽ ചലച്ചിത്രലോകത്ത് നിലവിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ ഇരുംകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കും  ഒപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇളയ മകൻ രുദ്രയാണ് വിഡിയോയിലെ താരം. ‘ജസ്റ്റ് രുരു തിങ്സ്’ എന്ന കുറിപ്പിനൊപ്പമാണ് സംവൃത വിഡിയോ പോസ്റ്റ് ചെയ്തത്.  

 

രുദ്ര കുട്ടുകാർക്കൊപ്പം കളിക്കുന്നതും ചേട്ടൻ അഗസ്ത്യയ്ക്കും അമ്മയ്ക്കുമൊപ്പം പുറംകാഴ്ചകൾ കണ്ടുനടക്കുന്നതിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. മക്കളുമൊത്ത് സംവൃതയുമുണ്ട് ചില ചിത്രങ്ങളിൽ. പതിവു പോലെ സംവൃതയോടും മക്കളോടുമുള്ള ഇഷ്ടം കൊണ്ട് നിറയുകയാണ് പോസ്റ്റിന് താഴെ.

 

ഭർത്താവ് അഖിലിനും മകൾക്കുമൊപ്പം യു എസിലാണ് സംവൃത താമസമാക്കിയിരിക്കുന്നത്. മൂത്തമകൻ അഗസ്ത്യ ജനിച്ചത് 2015 ഫെബ്രുവരി 21 നായിരുന്നു. 2020 ഫെബ്രുവരി 20 നായിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്. ‘മകന്‍ അഗസ്ത്യക്ക് പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയെന്നാണ് ആ സന്തോഷവാർത്തയ്​ക്കൊപ്പം സംവൃത കുറിച്ചത്.

 

Content Summary : Samvritha Sunil share video with her kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com