‘‘ഏറ്റവും മനോഹരമായ വേഷമിതാണ്’’; മകൾക്കൊപ്പമുള്ള ചിത്രവുമായി ബിപാഷ ബസു

bipasha-basu-share-new-photo-with-baby-girl-devi
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മാതൃത്വത്തെ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വേഷം എന്നാണ് ബിപാഷ ബസു വിശേഷിപ്പിക്കുന്നത്. മകൾ ദേവിയ്ക്ക് ഒപ്പമുള്ള ഒരു മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഇങ്ങനെ കുറിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട ഏറ്റവും പുതിയ ചിത്രത്തിൽ ബിപാഷ ബസു രണ്ട് മാസം പ്രായമുള്ള മകൾ ദേവിയുടെ പാദങ്ങളിൽ പിടിച്ചിരിക്കുന്നതായി കാണാം. ആ കുഞ്ഞു പാദങ്ങൾ കവിളിൽ മുട്ടിച്ച് ആ വിലയേറിയ നിമിഷം ആസ്വദിക്കുകയാണ് ബിപാഷ. ഈ അമ്മയുടെ മുഖത്തെ തിളക്കവും സന്തോഷവും തീർത്തും വിമതിക്കാനാവാത്തതാണ്. നടൻ വിവാൻ ഭത്തേനയാണ് ഈ ക്യൂട്ട് ചിത്രമെടുത്തത്, ഇത്രയും മനോഹരമായ ഒരു നിമിഷം പകർത്തിയതിന് ബിപാഷ അദ്ദേഹത്തോട് നന്ദി പറയുന്നുണ്ട്. 

തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വേഷം മാതൃത്വമാണെന്നും നടി തന്റെ അടിക്കുറിപ്പിൽ വിശേഷിപ്പിച്ചു. ബിപാഷ ബസുവും കരൺ സിംഗ് ഗ്രോവറും 2022 നവംബർ 12നാണ് തങ്ങളുടെ ആദ്യത്തെ പെൺകുഞ്ഞിനെ വരവേറ്റത്. ആ സന്തോഷ വാർത്ത പങ്കുവച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുഞ്ഞിന് 'ദേവി ബസു സിംഗ് ഗ്രോവർ' എന്ന് പേരിട്ടതായി കുറിച്ചിരുന്നു. അന്നുമുതൽ മകളുമൊത്തുള്ള മനോഹരമായ ചിത്രങ്ങൾ ഇവർ പങ്കിടാറുണ്ട്. ചിത്രങ്ങളിൽ കുഞ്ഞ് ദേവിയുടെ മുഖം ഇമോജികൾ ഉപയോഗിച്ച് മറയ്ക്കാറാണ് പതിവ്.   

ബിപാഷ ബസു തന്റെ മകൾ ദേവിയെ 'മികച്ച സമ്മാനം' എന്നാണ് മറ്റൊരു പോസ്റ്റിൽ വിശേഷിപ്പിച്ചത്. കഴിഞ്ഞ മാസം ബിപാഷ  ദേവിയുടെ പാദങ്ങളിൽ ചുംബിക്കുന്ന ഒരു മനോഹരമായ വിഡിയോ പങ്കുവെച്ചിരുന്നു.  "ദൈവം എനിക്ക് ഏറ്റവും നല്ല സമ്മാനം തന്നു - എന്റെ മകൾ, ദേവി’’  എന്നാണ് വിഡിയോയ്ക്ക് ഒപ്പം താരം കുറിച്ചത്. 

Content Summary : Bipasha Basu share new photo with baby girl Devi

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS