ആലിയ്ക്ക് മമ്മ സ്പെഷലാകാൻ കാരണമിതൊക്കെയാണ്; സുപ്രിയയ്ക്ക് മകളുടെ ഹൃദ്യമായ കത്ത്

supriya-share-letter-by-daughter-alankrita-prithviraj
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

വായനയിലും എഴുത്തിലുമൊക്കെ താല്പര്യമുള്ള അലംകൃത എന്ന ആലിയുടെ കഥകളും കവിതകളുമൊക്കെ പൃഥിരാജും സുപ്രിയയും പങ്കുവയ്ക്കാറുണ്ട്.  ഇപ്പോഴിതാ ആലി എന്നു വിളിപ്പേരുള്ള അലംകൃത തനിക്കെഴുതിയ ഒരു കത്താണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. അമ്മയ്ക്ക് ഒരു കത്തെഴുതുക എന്ന സ്കൂളിലെ അസൈമെന്റിന്റ ഭാഗമായാണ് ആലിയുടെ ഈ മനോഹരമായ കത്ത്, അമ്മ എന്തുകൊണ്ടാണ് സ്പെഷൽ ആയിരിക്കുന്നതെന്നും അമ്മയെ സ്നേഹിക്കുന്നതിന്റെ കാരണം എഴുതണമെന്നും ബുക്കിൽ പറയുന്നുണ്ട്

ആലിയുടെ കത്ത് ഇങ്ങനെയായിരുന്നു

‘‘പ്രിയപ്പെട്ട മമ്മ, എനിക്ക് മമ്മ സ്പെഷലാണ്, കാരണം നിങ്ങളുടെ പദസമ്പത്തും ഉച്ഛാരണവും സൂപ്പറാണ്. ഉനോ പോലുള്ള കളികൾ നന്നായി കളിക്കും. പിന്നെ നമ്മൾ ഒന്നിച്ച് പഴ–പച്ചക്കറി കടയിൽ പോകുന്നത് ഫൺ ആണ്.. അതുപോലെ കളിപ്പാട്ടക്കടയിലോ ബുക്ക് സ്റ്റോറിലേയ്ക്കോ പോകുന്നതും രസമാണ്. ഐ ലവ് യു മമ്മ സ്നേഹത്തോടെ ആലി.’’  

ഈ ചെറിയ പ്രായത്തിലും മനോഹരമായി എഴുതിയ ആലിയ്ക്ക് നിരവധിപ്പേരാണ് അഭിനന്ദനവുമായെതതിയത്  കത്തിന് താഴെയുള്ള ആലിയുടെ ഒപ്പിനുമുണ്ട് ആരാധകർ. അമ്മയേയും അച്ഛനേയും പോലെ വായനയിലും എഴുത്തിലുമൊക്കെ താല്പര്യമുള്ള അലംകൃത എന്ന ആലിയുടെ കുറിപ്പുകൾ പൃഥിരാജും സുപ്രിയയും പങ്കുവയ്ക്കാറുണ്ട്. അലംകൃതയുടെ പുസ്തകങ്ങളിൽ കണ്ട പല കുറിപ്പുകളും പൃഥ്വിയും സുപ്രിയയും പലതവണ പോസ്റ്റ് ചെയ്തിട്ടുണ്ട്.  ഇടയ്ക്കിടെ ഇത്തരം കുഞ്ഞ് സർപ്രൈസ് ഒരുക്കുന്ന അലംകൃതയ്ക്ക് ഇഷ്ടമറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ. ആലിയുടെ ഭംഗിയുളള കയ്യക്ഷരത്തിനും ആരാധകരുണ്ട്

Content Summary : Supriya share letter by daughter Alankrita Prithviraj

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS