ഇടതും വലതും കൈകൊണ്ട് എഴുതുന്ന നിരവധി ആളുകളെ പരിചയം കാണും. കൈകൊണ്ട് മാത്രമല്ല കാലുപയോഗിച്ച് എഴുതുന്ന ആളുകളുടെ വാർത്തയും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഈ കഴിവുകളെ എല്ലാം കടത്തി വെട്ടുകയാണ് ഒരു മിടുക്കി. ഒരേസമയം രണ്ട് കൈകൊണ്ടും എഴുതാനുള്ള കഴിവാണ് മംഗലാപുരം സ്വദേശിയായ ആദി സ്വരൂപ സ്വന്തമാക്കിയിരിക്കുന്നത്. ഇതുകൊണ്ടും അവസാനിക്കുന്നതല്ല ആദി സ്വരൂപയുടെ മിടുക്ക്.
ഇടതും വലതും കൈകള്‍ കൊണ്ട് 11 വ്യത്യസ്ത ഭാഷകകളില്‍ എഴുതാന്‍ ആദി സ്വരൂപക്ക് കഴിയും. ഇങ്ങനെ ഇരു കൈകളുമുപയോഗിച്ച് എഴുതി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ആദി. ഒരു മിനിറ്റില്‍ 60 വാക്കുകള്‍ എഴുതിയാണ് ഈ മിടുക്കി ഹാര്‍വാര്‍ഡ് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്.തന്റെ ഈ കഴിവിലൂടെ നിരവധി അന്താരാഷ്ട്ര അവാര്‍ഡുകളും ആദി സ്വരൂപയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇന്‍ക്രെഡിബിള്‍ വിഷ്വല്‍ മെമ്മറി ആര്‍ട്ടിസ്റ്റിനുളള ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിനും ആദി അർഹയാണ്. ഇതിനൊപ്പം സേവ് ടൈഗര്‍ എന്ന തലക്കെട്ടില്‍ കടുവകളുടെ മൊസൈക്ക് ചിത്രം നിര്‍മ്മിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡും ആദിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇംഗ്ലീഷ്, ഹിന്ദി, കന്നഡ എന്നിവയുള്‍പ്പെടെയുളള 11 ഭാഷകളിലാണ് ആദി സ്വരൂപ രണ്ട് കൈകൊണ്ടും എഴുതുന്നത്. തലച്ചോറിലെ രണ്ട് ഭാഗങ്ങളും ഒരേ സമയം പ്രവര്‍ത്തിക്കുന്നതാണ് ഈ കഴിവിന് പിന്നിലെ കാരണം. പത്തു ലക്ഷം ആളുകളിൽ ചിലരിൽ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇടത്തു നിന്ന് വലത്തേക്ക് മാത്രമല്ല, വലത്തു നിന്ന് ഇടത്തേക്ക് എഴുതാനും ആദി സ്വരൂപക്ക് സാധിക്കും.
Content Summary : Aadi Swaroopa write with both hands