ADVERTISEMENT

ആലപ്പുഴ കലക്ടർ വി ആര്‍ കൃഷ്ണ തേജ ഐഎഎസ് പങ്കുവച്ച ഹൃദയം തൊടുന്ന കുറിപ്പ് ശ്രദ്ധനേടുകയാണ്. കുട്ടികൾക്കിടയിൽ 'കലക്ടര്‍ മാമ'നെന്ന് അറിയപ്പെടുന്ന ഇദ്ദേഹം സമൂഹമാധ്യമപേജിലൂടെ കുട്ടികൾക്കായി നിരവധി പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്.  സ്വയം അധ്വാനിച്ച് നേടിയ മുഴുവൻ പണവും ജീവകാരുണ്യ പ്രവർത്തനത്തിന് നല്‍കിയ ചിപ്പി എന്ന പത്ത് വയസുകാരിയുെട വിശേഷമാണ് അദ്ദേഹം ഇത്തവണ പങ്കുവച്ചത്

 

ആലപ്പുഴ കലക്ടറുടെ കുറിപ്പ്

 

സ്വയം അധ്വാനിച്ച് നേടിയ മുഴുവൻ പണവും ജീവ കാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിച്ച ഒരു കൊച്ച് പ്രതിഭയെ എനിക്ക് പരിചയപ്പെടാനായി. ചിപ്പി എന്ന പത്ത് വയസുകാരിയായ നർത്തകിയാണ് ഈ അതുല്യ പ്രതിഭ..!!വിവിധ വേദികളിൽ നൃത്തം ചെയ്ത് ഈ കുഞ്ഞ് പ്രായത്തിനിടയിൽ ലഭിച്ച പണമെല്ലാം ജീവകാരുണ്യ പ്രവർത്തിനാണ് ഈ മോൾ വിനിയോഗിച്ചത്. 

 

നിർധന രോഗികൾ, പ്രളയ രക്ഷാപ്രവർത്തനത്തിനിടയിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി, ആരോരുമില്ലാത്തവർ തുടങ്ങി നമുക്കിടയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരെ തേടി ഈ കുഞ്ഞ് കരങ്ങൾ എത്തിയിട്ടുണ്ട്. ഇതുവരെ 200 ൽ അധികം വേദികളിൽ ഈ മോൾ നൃത്തം ചെയ്തിട്ടുണ്ട്. ലഭിക്കുന്ന പ്രതിഫലം എത്രയെന്ന് പോലും നോക്കാതെയാണ് ഈ മോൾ അത് അർഹിക്കുന്നവരുടെ കൈകളിൽ എത്തിക്കുന്നത്. 

 

തന്റെ കഴിവ് ഉപയോഗിച്ച് ഈ കുഞ്ഞ് പ്രായത്തിൽ തന്നെ ഇത്രയധികം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഈ മഹാപ്രതിഭയെ കാണാനും പരിചയപ്പെടാനും സാധിച്ചത് എന്റെ ഭാഗ്യമായാണ് ഞാൻ കാണുന്നത്. സ്വന്തം കഴിവുകൾ കൊണ്ട് മറ്റുള്ളവർക്ക് സാന്ത്വനമേകുന്ന ഈ മോൾ യുവ തലമുറയ്ക്ക് വലിയ സന്ദേശമാണ് നൽകുന്നത്.

 

ഭാവിയിൽ നമ്മുടെ നാടിനും രാജ്യത്തിനും എന്നും അഭിമാനിക്കാവുന്ന പ്രതിഭയായി ഈ മോൾ വളരട്ടേയെന്ന് ആശംസിക്കുന്നു. ചെറുപ്രായത്തിൽ തന്നെ ഈ മോളുടെ മനസിൽ ഇത്രയധികം കരുണ നിറച്ച മാതാപിതാക്കൾക്കും ഗുരുക്കർക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ.

 

Content Summary :  Alappuzha collector Krishna Teja's heart touching post about a little girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com