ADVERTISEMENT

ഉന്തുവണ്ടിയിലും സൈക്കിളിലുമൊക്ക രോഗികളെ ആശുപത്രികളിലേക്കോ മൃതദേഹങ്ങൾ വീടുകളിലേക്കോ കൊണ്ടുപോകുന്നതൊക്കെ പതിവായി വാർത്തകളിൽ ഇടം നേടാറുണ്ട്. ഗർഭിണികളായ സ്ത്രീകളെ പോലും ഇത്തരത്തിൽ കൊണ്ടു പോകുന്ന സംഭവങ്ങൾ ഗ്രാമപ്രദേശങ്ങളിൽ കണ്ടുവരാറുണ്ട്. അത്തരത്തിൽ, രോഗിയായ പിതാവിനെ ഒരു  ഉന്തുവണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന കൊച്ചുകുട്ടിയുടെ വിഡിയോ വൈറലാകുന്നു. വിഡിയോയിൽ ഒരു ആൺകുട്ടി, അച്ഛനെ കിടത്തിയ വണ്ടി ഉന്താൻ ശ്രമിക്കുന്നതും അവന്റെ അമ്മ എതിർ വശത്ത് നിന്ന് വണ്ടി വലിക്കുന്നതും കാണാം. മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാണ് ഇവർ ആശുപത്രിയിലെത്തിയത്. 

 

മധ്യപ്രദേശിലെ സിങ്‌ഗ്രൗളി ജില്ലയിൽ നിന്നുള്ള ഈ ഹൃദയഭേദകമായ വിഡിയോയിൽ, ആറ് വയസ്സുകാരന്‍ തന്റെ രോഗിയായ പിതാവിനെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് ഉന്തുവണ്ടിയിൽ കൊണ്ടുപോകുകയാണ്. ശനിയാഴ്ച അമ്മയോടൊപ്പം  ഈ ബാലൻ മരവണ്ടി തള്ളുന്നത് നാട്ടുകാരിൽ ചിലർ കണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ച തോടെയാണ് വിഷയം പുറത്തായത്. ഒരു മണിക്കൂറിലധികം കുടുംബം ആംബുലൻസിനായി കാത്തുനിന്നു, എന്നാൽ വാഹനം എത്താൻ വൈകിയതിനെ തുടർന്നാണ് ഒരു ഉന്തുവണ്ടിയിൽ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഇവർ നിർബന്ധിതരായത്. 

 

സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, സിങ്ഗ്രൗലി ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. “ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ, രോഗിയെ ഭാര്യയും  മകനും ഉന്തുവണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നുവെന്ന് മനസ്സിലായി. ആംബുലൻസുകൾ ലഭ്യമല്ലാത്തതിന്റെ കാരണം കണ്ടെത്താൻ ചീഫ് മെഡിക്കൽ ഓഫീസർ, സിവിൽ സർജൻ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്," സിങ്ഗ്രൗലി അഡീഷണൽ കളക്ടർ ഡി.പി. ബർമൻ മാധ്യമങ്ങളോട് പറഞ്ഞു.

 

Content Summary : Viral video of little boy takes ill father to hospital in pushcart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com