ADVERTISEMENT

മകൾ സമീഷയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ്  ബോളിവുഡ് താരം ശിൽപ ഷെട്ടി.  മനോഹരമായൊരു വിഡിയോയും ഹൃദ്യമായ കുറിപ്പുമാണ് മകളുടെ മൂന്നാം പിറന്നാളിന് ശില്പ ഷെട്ടി പങ്കുവച്ചത്. മകളുടെ ഒരു ക്യൂട്ട് വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം ആശംസകള്‍ അറിയിച്ചത്. അമ്മയുടെ ഷൂസ് അണിയാനുള്ള ശ്രമത്തിലാണ് വിഡിയോയിൽ സമീഷ .‘‘സമയം എത്ര വേഗമാണ് പോകുന്നത്. എന്റെ കുഞ്ഞു പതിപ്പ് മമ്മയുടെ ഷൂസ് അണിയാൻ ആഗ്രഹിക്കുന്നു.. മൂന്നാം  പിറന്നാൾ ആശംസകൾ, ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു’’  എന്നാണ് താരം വിഡിയോയ്ക്ക് താഴ കുറിച്ചത്.

ഈ കുഞ്ഞ് താരത്തിനുള്ള സ്നേഹവും പിറന്നാൾ ആശംസകളും കൊണ്ട്  നിറയുകയാണ് വിഡിയോയ്ക്ക് താഴെ. പെൺമക്കളുടെ ദിനത്തിലും സമീഷയുടെ ഒരു ക്യൂട്ട് വിഡിയോ താരം പങ്കുവച്ചിരുന്നു. സമീഷയ്ക്ക് ആശംസകൾ നേർന്ന് നടി ഇങ്ങനെയാണ് എഴുതിയത്  ‘എന്നെ തിരഞ്ഞെടുത്തതിന് നന്ദി, നമ്മൾ അമ്മയും-മകളുമാണെങ്കിലും, എല്ലായ്​പ്പോഴും ഹൃദയത്തിൽ നിന്ന്  മികച്ച സുഹൃത്തുക്കളായിരിക്കുമെന്ന് ഞാൻ നിനക്ക് വാഗ്ദാനം ചെയ്യുന്നു. നിന്നെ സ്നേഹിക്കുന്നു.’

ശില്പ ഷെട്ടിയും ഭർത്താവ് രാജ്‍ കുന്ദ്രയും വാടക ഗർഭധാരണത്തിലൂടെയാണ് രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. വിയാൻ ആണ് ഇവരുടെ മൂത്ത മകൻ. വിയാന്റെ വിശേഷങ്ങൾ ശില്പ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. 

Content Summary : Shilpa Shetty share birthday wish to daughter Samisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com