ADVERTISEMENT

അടുത്തിടെ പുറത്തിറങ്ങിയ പഠാൻ എന്ന ചിത്രത്തിന്റെ വിജയത്തിലാണ് ഷാരൂഖ് ഖാൻ. ഈ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയും നിരവധി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും ചെയ്തു. ഈ ദിവസങ്ങളിൽ താരം ട്വിറ്ററിൽ വളരെ സജീവമാണ്, മാത്രമല്ല പലപ്പോഴും തന്റെ ആരാധകർക്കായി ഒരു ‘ആസ്ക് എസ്ആർകെ’ സെഷൻ നടത്താറുണ്ട്. ഇത്തരമൊരു സെഷനിൽ, ഷാരൂഖിന്റെ ഇളയ മകൻ അബ്രാമിനെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യവും അതിന് താരം നൽകിയ രസകരമായ  മറുപടിയും വൈറലാകുകയാണ്. 

 

“സർ സെറ്റിൽ അബ്രാം എന്താണ് ചെയ്യുന്നത്? അവൻ പഠാൻ അസിസ്റ്റന്റ് ഡയറക്ടർ ആണോ? ദയവായി മറുപടി തരൂ’’ പഠാന്റെ സെറ്റിൽ നിന്നുള്ള  ദീപിക പദുക്കോണിന്റേയും അബ്രാമിന്റേയും ഒരു ചിത്രം പങ്കുവച്ചുണ്ടായിരുന്നു ആരാധകന്റെ ചോദ്യം. ദീപിക അബ്രാമിനെ കെട്ടിപ്പിടിക്കുന്ന ഒരു ചിത്രമായിരുന്നു അത്. അതിന് താരം നൽകിയ മറുപടി “ഹ ഹ ഇല്ല അവൻ സ്റ്റൈലിസ്റ്റാണ്!!!!! എന്നായിരുന്നു.

 

നേരത്തെ പഠാൻ സിനിമ കണ്ട  അബ്രാമിന്റെ പ്രതികരണമാണവും ശ്രദ്ധേയമായിരുന്നു. ഷാരൂഖിന്റെ ഇളയ മകൻ സിനിമയെക്കുറിച്ച് അബ്രാം എന്താണ് പറഞ്ഞതെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. "എങ്ങനെയെന്ന് എനിക്കറിയില്ല, പക്ഷേ അവൻ പറഞ്ഞു, അതെല്ലാം കർമ്മമാണ്. അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നു." എന്നാണ് ഷാരൂഖ് മറുപടി നൽകിയത്. 

Content Summary : Shah Rukh Khan reveals the reason Abram was presen on Pathaan's location

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com