ADVERTISEMENT

പാചകം മുതൽ ലോകസഞ്ചാരം വരെ അറിവിന്റെ നുറുങ്ങുമായെത്തുന്ന നിരവധി അനവധി വ്ലോഗർമാർ നമുക്കു ചുറ്റുമുണ്ട്.  ലോക്ഡൗൺ കാലത്ത് കുറേ കുട്ടി വ്ലോഗർമാരും ഉണ്ടായി. അത്തരത്തിൽ സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണിയായ ഒരു കുട്ടി വ്ലോഗറാണ് ഇപ്പോൾ വൈറലാകുന്നത്. ഐറിന്‍‍ ലോറ എന്ന ഈ കൊച്ചുമിടുക്കിയുടെ ഒരൊറ്റ വിഡിയോ കണ്ടാൽ മതി, ആരും ഈ കുരുന്നിന്റെ ഫാനായി മാറും.

സ്വന്തം വീട്ടിലേയും പറമ്പിലേയുമൊക്ക വിശേഷങ്ങളുമായാണ് ഈ കുട്ടി വ്ലോഗറെത്തുക. ഐറിന്റെ ‘ഒരു പറമ്പ് ടൂർ’ വിഡിയോയാണ് ഇപ്പോൾ സോഷ്യൽലോകം ഏറ്റെടുത്തിരിക്കുന്നത്.  ഇതിനേക്കാൾ ക്യൂട്ടായ ഒരു  ടൂർ വി‍ഡിയോ ഇ സ്വപ്നങ്ങളിൽ മാത്രം. തന്റെ  വീട്ടുമുറ്റത്തുള്ള മരങ്ങളും ചെടികളും കിളിക്കൂടുമൊക്കെ പരിചയപ്പെടുത്തുകയാണ് ഈ കുട്ടിക്കുറുമ്പി. ഒപ്പം വീട്ടിലെ അലക്കുകല്ലും തുണിവിരിക്കുന്ന അയയും ഒക്കെ വിശേങ്ങളിൽപ്പെടും. അലക്കുകല്ലിൽ അമ്മയും അമ്മമ്മയുമാണത്രേ അലക്കാറ്. താൻ തുണി അലക്കാറില്ലാത്തതിന് വ്യക്തമായ കാരണവും പറയുന്നുണ്ട് കക്ഷി. അലക്കുമ്പോൾ മുഖത്ത് വെള്ളം തെറിച്ചാൽ ജലദോഷം വരുമത്രേ. 

പറമ്പിലെ സകല ചെടികളും അത് നട്ടത് ആരാണെന്നും അതിന്റെ ഉപയോഗവുമൊക്കെ വിശദമായി പറയുന്നുണ്ട്. കാലിനേക്കാൾ വലിയ ചെരിപ്പുകളും ഉടുപ്പിൽ തൂക്കിയ കറുത്തകണ്ണടയും കിടിലൻ അവതരണവുമായി ഈ കുട്ടി വ്ലോഗറുടെ വിഡിയോ നിരവധി ലൈക്കുകളും കമന്റുകളും നേടി വൈറലാകുകയാണ്. 

 

Content Summary : Viral video of little girl Irene Laura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com