ADVERTISEMENT

മകള്‍ അലംകൃതയെന്ന ആലിയുടേയും വളര്‍ത്തുനായ സോറോയുടേയും വിഡിയോ പങ്കുവെച്ച് സുപ്രിയ മേനോന്‍. ആലി ഭക്ഷണം കഴിക്കുമ്പോള്‍ അതു നോക്കി നില്‍ക്കുന്ന സോറോയെയാണ് വിഡിയോയില്‍ കാണുന്നത്. 'എനിക്ക് അല്‍പ്പം ബ്രേക്ക്ഫാസ്റ്റ് തരൂ ആലി.. ഞാന്‍ ഇവിടെ നിന്റെ അടുത്തുണ്ട്' എന്ന രസകരമായ തലക്കെട്ടോടു കൂടിയാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവെച്ചത്. ഇത്തവണയും ആലിയുടെ മുഖം കാണാത്ത വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. വളര്‍ത്തു നായയെ ശ്രദ്ധിക്കാതെ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് ആലി. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. 

'ആലിയോട് സൊറ പറയുന്ന സോറോ...', 'അപ്പന്റെ മോള് തന്നെ.. മൈന്‍ഡ് ചെയ്യുന്നേയില്ല...' തുടങ്ങിയ രസകരമായ കമന്റുകളാണ് വരുന്നത്. നേരത്തേയും ആലിയുടെ കുറിപ്പുകളും ചിത്രങ്ങളും സുപ്രിയ പങ്കുവെക്കാറുണ്ട്. എന്നാല്‍ മകളുടെ മുഖം കാണിക്കാതെയുള്ള ചിത്രങ്ങളാണ് അധികവും സുപ്രിയയും പൃഥ്വിരാജും പങ്കുവെക്കാറുള്ളത്. എന്നാല്‍ മകളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ ഇരുവരും മടിക്കാറില്ല. ആലി ആദ്യമായി സ്‌കൂളില്‍ പോയതും അവധി ആഘോഷിക്കാന്‍ പോയതും മകളുടെ ചെറിയ കുറിപ്പുകളുമെല്ലാം പങ്കുവെച്ചിരുന്നു.

Content Summary: Supriya menon shared a video of her daughter Ally and Dog Zora

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com