ADVERTISEMENT

യുവത്വത്തിന്റെ ഹരമായ കൊറിയന്‍ മ്യൂസിക് ബാന്‍ഡ് ബ്ലാക്ക് പിങ്കിന്റെ ഗാനത്തിന്റെ ചുവടുവെച്ച് ഒരു കൂട്ടം കുട്ടികള്‍. നാല് കുട്ടികളാണ് ബാന്‍ഡിന്റെ ഹിറ്റ് ഗാനത്തിന് ചുവടുവെക്കുന്നത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് അതിമനോഹരമായി നൃത്തം ചെയ്യുന്നത്. ചുറ്റിലുമുള്ളവര്‍ ഇവരുടെ ഡാന്‍സ് പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. കഴിഞ്ഞയാഴ്ച പങ്കുവെച്ച വിഡിയോ ഇതിനോടകം 3 മില്യണിനടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു. രണ്ട് ലക്ഷത്തിലധികം പേര്‍ വിഡിയോ ലൈക്ക് ചെയ്തു. നിരവധി പേരാണ് കുട്ടികളെ പ്രശംസിച്ച് രംഗത്തെത്തിയത്. 

 

2016ല്‍ സ്‌ക്വയര്‍ വണ്‍ എന്ന ആല്‍ബവുമായി അരങ്ങേറ്റം കുറിച്ചതാണ് ബ്ലാക്ക് പിങ്ക് ബാന്‍ഡ്. ആല്‍ബത്തിലെ ബൂംബയ്യാ എന്ന ഗാനമിറങ്ങിയതില്‍പ്പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഈ കൊറിയന്‍ ഗേള്‍ ട്രൂപ്പിന്. ചെയ്ത ആല്‍ബങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഇവരുടെ ഗാനങ്ങള്‍ക്ക് ചുവടുവെച്ചു കൊണ്ടുള്ള റീല്‍സ് വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.

 

Content Ssummary : Kids dance with black pink - Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com