ADVERTISEMENT

മക്കളായ മീനാക്ഷിയ്ക്കും ഐശ്വര്യയ്ക്കുമൊപ്പമുള്ള ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദിവ്യ ഉണ്ണി.  മക്കൾക്കൊപ്പമുള്ള കുഞ്ഞു സന്തോഷങ്ങൾ ആസ്വദിക്കുകയാണ് താരം. കുഞ്ഞനുജത്തിയ്ക്ക് കാലിൽ മെഹന്ദിയിട്ടു കൊടുക്കുകയാണ് ചേച്ചി മീനാക്ഷി. അതിനിടയിൽ കുസൃതികൾ ഒപ്പിക്കുകയാണ് ഐശ്വര്യയും അമ്മയും. ‘മനസ്സിൽ പ്രായമാകാത്ത കുട്ടിയും മക്കളും’എന്നാണ് ദിവ്യ വിഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

മക്കൾക്കൊപ്പമുള്ള ദിവ്യ ഉണ്ണിയുടെ ഈ വിഡിയോ സൂപ്പർ ക്യൂട്ടാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 2018 ഫെബ്രുവരിയിലായിരുന്നു ദിവ്യാ ഉണ്ണിയുടേയും എന്‍ജിനീയറായ അരുണിന്റേയും വിവാഹം. 2020 ജനുവരി 14നാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. മീനാക്ഷിയും ഐശ്വര്യയും കൂടാതെ അർജുൻ എന്ന മകനുമുണ്ട് താരത്തിന്.

 

Content Summary :  Actress Divya Unni post a video with daughters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com